ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൈതൃക ഇടനാഴി (ശ്രീമന്ദിര്‍ പരിക്രം പ്രകല്പ) ഉദ്ഘാടനത്തിന് ഒരുങ്ങി. 17 നാണ് ഉദ്ഘാടനം. വെള്ളിയാഴ്ച, ഗജപതി മഹാരാജ ദിവ്യസിന്ഘ ദേവ് പുരോഹിതന്മാരെ, പരമ്പരാഗത രീതിയില്‍ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതോടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിച്ചു.
ശനി, ഞായര്‍ ദിവസത്തെ പൂജകള്‍ക്കു ശേഷം 15ന് അഖണ്ഡ ദീപം തെളിക്കും. തുടര്‍ന്ന് മൂന്ന് ദിവസത്തെ യാഗം ആരംഭിക്കും. 17ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ പൂജകളും അവസാനിക്കും. സാംസ്കാരിക സംഘങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി, തൊണ്ണൂറിലധികം ആരാധനാലയങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: