ചെറുവയല്‍ രാമന്‍: നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍

ഇന്നു കൃഷിപ്പണി ആര്‍ക്കും വേണ്ട! ചോരനീരാക്കി കൃഷിചെയ്തുണ്ടാക്കുന്ന നെല്ലിനാണ് ഇക്കാലത്ത് ഒരു വിലയുമില്ലാത്തത്. പ്രളയങ്ങളും മണ്ണിടിച്ചിലും, സമയം തെറ്റിയെത്തുന്ന പ്രാദേശിക മഴകളും, ലോകത്തൊട്ടാകെയുള്ള കാലാവസ്ഥാ വ്യതിയാനവും! എല്ലാം അതിജീവിച്ചുകൊണ്ട് അമ്പതിനം നെല്‍വിത്തുകള്‍ കൊല്ലം തോറും കൃഷി ചെയ്ത് കാലഹരണപ്പെടാതെ കാത്തുസൂക്ഷിച്ചുവരുന്നു. സന്തോഷമുണ്ട്, അതിലേറെ സംതൃപ്തിയാണ്! നേരിട്ടു വിതയ്‌ക്കേണ്ടതാണെങ്കില്‍ വെള്ളത്തിന്റെ ലഭ്യതയും കാലാവസ്ഥയും കണക്കിലെടുത്ത് പാടത്തിന്റെ ഇത്തിരി ഇടത്ത് ഒരോ വിത്തും വളര്‍ത്തുന്നു. മണ്ണിന്റെ വളക്കൂറും ഒരു ഘടകമാണ്. ഞാറു വളര്‍ത്തി പറിച്ചുനടേണ്ട ഇനമാണെങ്കില്‍, അങ്ങനെ ചെയ്യുന്നു. പന്നിമൂക്കിന്റെ … Continue reading ചെറുവയല്‍ രാമന്‍: നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍