അഹമ്മദാബാദ്: ഐപിഎല്ലിന്റെ പതിനാറാം പതിപ്പിന് വര്‍ണാഭമായ തുടക്കം. വര്‍ണവിസ്മയങ്ങള്‍ വാരി വിതറിയ തുടക്കത്തിനുശേഷം നടന്ന ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 179 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ചുകൂട്ടി. 50 പന്തില്‍ നിന്ന് 4 ഫോറും ഒന്‍പത് സിക്സ്റുമടക്കം 92 റണ്‍സടിച്ചുകൂട്ടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
മോയീന്‍ അലി 23 റണ്‍സും അമ്പാട്ടി റായ്ഡു 12ഉം ശിവം ദുബെ 19ഉം റണ്‍സെടുത്തു. നായകന് എം.എസ്. ധോണി 7 പന്തില്‍ നിന്ന് പുറത്താകാതെ 14 റണ്‍സുമായും മിച്ചല്‍ സാന്റ്നര്‍ ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: