മുംബൈ: മരിച്ചുപോയ അച്ഛനെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുപ്പിക്കണമെന്ന് വാശിയായിരുന്നു സഹോദരന്. അവന് ഒരു വഴി കണ്ടെത്തി. ലണ്ടനിലെ പ്രസിദ്ധ മ്യൂസിയമായ മാഡം ടൂസോഡ്സിലേതുപോലെ മെഴുകു കൊണ്ട് അച്ഛന്റെ ഒരു പ്രതിമയുണ്ടാക്കി വിവാഹവേദിയില്‍ കൊണ്ടുവരിക.
വൈറല്‍ വീഡിയോ:
അപ്രതീക്ഷിതമായി ജീവിച്ചിരിക്കുന്ന അച്ഛന്റെ അതേ രൂപത്തിലുള്ള മെഴുകുപ്രതിമ കാണുമ്പോള്‍ സഹോദരി ഒന്നും ഞെട്ടും. ഒന്നു ഞെട്ടിക്കുക എന്ന ഉദ്ദശ്യമേ സഹോദരനുണ്ടായിരുന്നുള്ളൂ. പക്ഷെ വിവാഹവേദിയില്‍ അതിനപ്പുറം സംഭവിച്ചു. അതാണ് വൈറലായത്. വധുവായ സഹോദരിയും അമ്മയും വരനോടും ബന്ധുക്കളോടുമൊപ്പം വിവാഹവേദിയില്‍ എത്തുമ്പോള്‍ ഞെട്ടിപ്പോയി. വേദിയില്‍ സാക്ഷാല്‍ അച്ഛനിരിക്കുന്നു. തെലുങ്കാനയിലെ ശില്പി ഉണ്ടാക്കിയ ജീവിച്ചിരുന്ന അച്ഛന്റെ അതേ വലിച്ചത്തിലുള്ള മെഴുകു പ്രതിമ…കാണുമ്പോള്‍ അത് മെഴുകു പ്രതിമയാണെന്നേ തോന്നില്ല. അച്ഛന്റെ ജീവസ്സും ഓജസ്സും ഉറ്റ രൂപത്തില്‍ മകളുടെ വിവാഹം കാണാന്‍ അച്ഛന് ഇരിക്കുന്നതുപോലെ.
പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. അച്ഛനെ ഉമ്മ വെച്ചു. അമ്മയും മരിച്ചുപോയ ഭര്‍ത്താവിന്റെ ജീവസ്സുറ്റ രൂപം കണ്ട് കരഞ്ഞു. ഇവര്‍ ഇരുവരുടെയും കരച്ചില് കണ്ട് വേദിയില്‍ ഉള്ള ഒട്ടുമിക്ക ബന്ധുക്കളും കരഞ്ഞു. മൂന്ന് മിനിറ്റുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: