ബെര്‍ലിന്‍: വര്‍ധിക്കുന്ന ഭക്ഷ്യക്ഷാമംമൂലം ലോകം മഹാവിപത്തിനെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് മുന്നറിയിപ്പുമായി ലോക ഐക്യരാഷ്ട്ര സംഘടന തലവന്‍ അന്റോണിയോ ഗുട്ടറസ്. ദശലക്ഷക്കണക്കിന് ആളുകളെ ഇതിനകം ബാധിച്ചിരുന്ന ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് കാലാവസ്ഥാ വ്യതിയാനം, കോവിഡിനൊപ്പം ഉക്രൈന് സംഘര്‍ഷവും കാരണമായി മാറിയെന്ന് ഗുട്ടറെസ് പറഞ്ഞു. 2023ല്‍ സ്ഥിതി ഇതിലും മോശമായിരിക്കും.
2022 വര്‍ഷത്തെക്കാള്‍ മോശം അവസ്ഥയായിരിക്കും 2023ല്‍ എന്ന് സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്കി. വികസിത രാജ്യങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വര്‍ധിച്ചുവരുന്ന രാസവള, കീടനാശിനി വില ഏഷ്യ, ആഫ്രിക്ക,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് പ്രഹരം ആകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: