കെ.വി. മധുകുമാര്‍
ഭാരതത്തിലെ മഹാഭൂരിപക്ഷം തൊഴിലാളികളും തൊഴിലിന്റെ പരമാചാര്യനായ വിശ്വകര്‍മ്മാവിന്റെ ജയന്തിദിനം ദേശീയ തൊഴിലാളിദിനമായി ആചരിച്ചുവരുന്നു. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമിനാളില്‍ ലോകസൃഷ്ടാവായ വിശ്വകര്‍മ്മദേവന്‍ സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പ്പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് വിശ്വരൂപദര്‍ശനംനല്‍കി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണ് വിശ്വകര്‍മ്മജയന്തി കൊണ്ടാടുന്നത്.
സമസ്ത മാനവസമൂഹത്തിനും പ്രേരണാസ്രോതസ്സും ത്യാഗത്തിന്റെയും കര്‍മ്മനൈപുണ്യത്തിന്റെയും പ്രതീകവുമായ വിശ്വകര്‍മ്മാവിന്റെ ജയന്തിതന്നെയാണ് ദേശീയതൊഴിലാളിദിനമായി ആചരിക്കുവാന്‍ സര്‍വ്വഥായോഗ്യം.
ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഉപേക്ഷിച്ചുകഴിഞ്ഞ മെയ്ദിനം ഇന്നും ഭാരതത്തിലെ ചിലയിടങ്ങളിലെങ്കിലും ‘ലോകതൊഴിലാളിദിനം’ എന്ന നിലയില്‍ കൊണ്ടാടുന്നുണ്ട്. ചരിത്രത്തിലാദ്യമായി 1886 മെയ് 1-ന് ചിക്കാഗോവില്‍ 8 മണിക്കൂര്‍ പ്രവൃത്തിസമയത്തിനുവേണ്ടി തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ സ്മരണയാണ് മെയ്ദിനാചരണത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇതിനും 24 വര്‍ഷം മുമ്പ് ഇതേ ആവശ്യം മുന്‍നിര്‍ത്തി ഭാരതത്തില്‍ കൊല്‍ക്കത്തയിലെ റെയില്‍വേ തൊഴിലാളികള്‍ പണിമുടക്ക് സമരം നടത്തിയിട്ടുണ്ട്.
പ്രമുഖ ഇടതുപക്ഷ ട്രേഡ് യൂണിയന്‍നേതാവായിരുന്ന സുകോമള്‍ സെന്‍ തന്റെ ണീൃസശിഴ രഹമ ൈീള കിറശമ, ഒശേെീൃ്യ ീള ഋാലൃഴലിരല മിറ ങീ്ലാലി,േ 1830 – 1970 എന്ന പുസ്തകത്തില്‍ എഴുതുന്നു, ‘1862 ഏപ്രില്‍-മെയ് കാലത്ത് ദിവസം 8 മണിക്കൂര്‍ ജോലി എന്ന ആവശ്യത്തിനുവേണ്ടി ഹൗറ റെയില്‍വേസ്റ്റേഷനിലെ 1200 തൊഴിലാളികള്‍ പണിമുടക്കി. ചിക്കാഗോയിലെ തൊഴിലാളികളുടെ ചരിത്രപ്രധാനമായ മെയ് പ്രക്ഷോഭത്തിനും 24 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യയിലെ ഒരു വിഭാഗം തൊഴിലാളികള്‍ ദിവസത്തില്‍ 8 മണിക്കൂര്‍ ജോലി എന്ന ആവശ്യത്തിനുവേണ്ടി ഈ സമരം നടത്തിയതെന്ന വസ്തുത ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി മെയ്ദിനം ആഘോഷിച്ചത് എഐടിയുസി യുടെ നേതൃത്വത്തില്‍ 1927-ലാണ്.
രാജസ്ഥാന് യൂണിവേഴ്സിറ്റിയിലെ നിയമവകുപ്പ് റീഡറായിരുന്ന എസ്.എന്‍. ധ്യാനി ‘ഠൃമറല ഡിശീി മിറ വേല ഞശഴവ േീേ ടൃേശസല ‘എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1926-ലെ ഇന്ത്യന്‍ ട്രേഡ് യൂണിയന് ആക്ട് നടപ്പിലാക്കിയ ദിവസം എന്ന നിലയിലാണ് 1927മെയ് 1 ആഘോഷിക്കപ്പെട്ടത് എന്നാണ്. ചിക്കാഗോ സമരങ്ങള്‍ അരങ്ങേറിയ അമേരിക്കയില്‍ മെയ് 1 ശിശുദിനമായിട്ടാണ് ആചരിക്കുന്നത്. പല കത്തോലിക്കാ രാജ്യങ്ങളിലും മെയ് 1 വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാളായിട്ടാണ് ആഘോഷിക്കുന്നത്. ഇതില്‍ നിന്നും ചിക്കാഗോ സമരത്തിന് പിന്നീടുണ്ടായ പ്രാധാന്യമെന്തെന്നും മെയ് ദിനാചരണത്തിന്റെ നിരര്‍ത്ഥകതയെന്തെന്നും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ.
കമ്പോളാധിഷ്ഠിത സമ്പദ്വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്ന മുതലാളിത്ത നയങ്ങളോ വര്‍ഗ്ഗസംഘര്‍ഷ സിദ്ധാന്തം മോചനമാര്‍ഗ്ഗമായിക്കാണുന്ന മാര്‍ക്സിയന്‍തത്വശാസ്ത്രങ്ങളോ മാനവ സമൂഹത്തിന്റെ രക്ഷയ്ക്ക് പര്യാപ്തമല്ലെന്ന് വ്യക്തമായി കഴിഞ്ഞു. മനുഷ്യനെ കേവലം സാമ്പത്തികജീവിയായോ രാഷ്ട്രീയജീവിയായോ ഭൗതികജീവിയായോ ആത്മീയജീവിയായോ കാണാതെ അവന്റെ സമഗ്രമായ അടിത്തറയില്‍ കാണുകയും പ്രപഞ്ചത്തിലെ വൈരുദ്ധ്യങ്ങള്‍ തമ്മില്‍ സമന്വയമാണ് വേണ്ടതെന്നും അവ പരസ്പരം പൂരകമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുരോഗതി കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള തികച്ചും ഭാരതീയമായ തത്വശാസ്ത്രമാണ് ഇന്ന് ഏറെ സ്വീകാര്യമായിട്ടുള്ളത്. തൊഴിലാളികളുടേയും സമൂഹത്തിന്റേയും സര്വ്വതോന്മുഖമായ പുരോഗതിയ്ക്ക് ഇതുതന്നെയാണ് ശരിയായ മാര്‍ഗ്ഗമെന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
രാഷ്ട്രത്തിന്റെ സര്‍വ്വാംഗീണമായ പുരോഗതി ദേശഹിതം മാനിക്കുന്ന തൊഴിലാളികളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. സംതൃപ്തരായ തൊഴിലാളികളാണ് ഏതൊരു സ്ഥാപനത്തിന്റേയും നിലനില്‍പ്പിന്റെ ആധാരവും.
ഈ കൊവിഡ് മഹാമാരിക്കാലത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യപ്രവര്‍ത്തകരേയും അനുബന്ധ ജീവനക്കാരേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സഹജീവികളെ ചേര്‍ത്തുനിര്‍ത്തുവാനും സാമ്പത്തിക സഹായമടക്കമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ബി.എം.എസ്സിന്റെ സംഘടനസംവിധാനം ഒന്നാകെ നടത്തിക്കൊണ്ടിരിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ഈ പ്രതിസന്ധികളേയും നാം മറികടക്കുമെന്ന പ്രതീക്ഷകളാണ് നല്‍കുന്നത്. മാനവരാശിയുടെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്ന ആഗോളഭീകരവാദവും അവരുടെ സാമ്പത്തിക സ്രോതസായ സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയകളും നമ്മുടെവെല്ലുവിളികളാണ്. പുരാതന ഭാരതത്തില്‍ കന്നി സംക്രാന്തി ദിനത്തിലാണ് വിശ്വകര്‍മ്മ ജയന്തി ആചരിച്ചുവന്നിരുന്നത്. കന്നിസംക്രാന്തി (കന്നി ഒന്ന്) എല്ലാവര്‍ഷവും സെപ്തംബര്‍ മാസം പതിനേഴാം തീയതിയാണ് വരുന്നത് എന്നുള്ളതുകൊണ്ട് ഭാരതീയ മസ്ദൂര്‍സംഘം ആരംഭകാലം മുതല്‍ തന്നെ സെപ്തംബര്‍ 17 വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിച്ചുവരുന്നു.
അസം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സെപ്തം. 17 തൊഴിലാളിദിനമായി അംഗീകരിക്കുകയും വേതനത്തോട് കൂടിയ അവധിദിനമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയതൊഴിലാളിദിനമായി അംഗീകരിക്കുകയും ദേശീയ ഉല്‍സവാവധി നിയമമനുസരിച്ച് നിര്‍ബന്ധിത അവധിയായി പ്രഖ്യാപിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.രാഷ്ട്രത്തിന്റെ സര്‍വ്വാംഗീണമായ ഉയര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി സ്വയം സമര്‍പ്പിക്കുവാനും അന്യായം, ശോഷണം, അസമത്വം എന്നിവയ്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കുവാനും ഈ സുദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: