എം കെ നരേന്ദ്രന്
ഭാരതത്തിന്റെ് സാമ്പത്തിക മേഖലയില്‍ സമൂലപരിവര്‍ ത്തനം ലക്ഷ്യമാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സുപ്രധാന നയം കഴിഞ്ഞ ആഴ്ചയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് രാജ്യത്തെ അറിയിച്ചിരുന്നു. അതിനെത്തുടര്‍ന്ന പതിവുപോലെ രാഹുല്‍ഗാന്ധി ട്വീറ്റുമായി രംഗത്തെത്തി. നാഷണല്‍ മോണറ്റൈസേഷന്‍ പൈപ്പ് ലൈയിന് എന്ന പദത്തിനെ രാഷ്ട്രീയ മിത്രീകരണ്‍യോജന എന്ന തലവാചകത്തോടെ മോദിയുടെ സുഹൃത്തുക്കള്‍ക്ക് റോഡ്,റെയില്‍, എയര്‍പോര്‍ട്ട്, വൈദ്യുതി, സ്റ്റേഡിയം, ഖനികള്‍, വെയര്‍ഹൗസുകള്‍, എന്നിവ സമ്മാനമായി നല്‍കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മണ്‍സൂണ്‍കാല ആദായവില്പ്ന എന്ന പേരില്‍ കോണ്‍ഗ്രസ്സും രംഗത്തെത്തി.
ഇടതുപക്ഷ ട്രോളര്‍മാര്‍ പതിവുപോലെ റെയില്‍വേ സ്റ്റേഷന് വില്പനയ്ക്ക് എന്ന പതിവുപല്ലവിയുമായി പോസ്റ്റുകള്‍ ഇട്ടു. കോണ്‍ഗ്രസ്സ് എഴുപത് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ആസ്തികള്‍ മോദി തന്റെ സുഹൃത്തുക്കള്‍ക്ക് ആദായവിലയ്ക്ക് സമ്മാനിയ്ക്കുന്നുവെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വാസ്തവം എന്താണ്? എന്താണ് നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ് ലൈന്‍ അഥവാ ദേശീയ ധനസമ്പാദന പദ്ധതി?
രാഷ്ട്രത്തിന്റെ ആസ്തികള്‍ യഥാര്‍ത്ഥത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. നിര്‍മ്മാണപുരോഗതിയില്‍ ഉള്ളതോ പൂര്‍ത്തീകരിയ്ക്കപ്പെട്ടതോ ആയ വിവിധ മേഖലകളിലെ ആസ്തികള്‍ (ബ്രൗണ്‍ ഫീല്‍ഡ് അസറ്റ്) അവയുടെ ലാഭകരമായ നടത്തിപ്പിനായി സ്വകാര്യസംരംഭകര്‍ക്ക് സുതാര്യവും മത്സരാധിഷ്ഠിതവുമായ ടെണ്ടര്‍ നടപടികളിലൂടെ ഏല്പിച്ച് നിശ്ചിതകാലത്തിനുശേഷം ആസ്തികള്‍ സര്‍ക്കാറിനുതന്നെ കൈമാറുന്നു. ഭൂമിയുടേയോ മറ്റ് ആസ്തികളുടേയോ ഉടമസ്ഥാവകാശം ഒരു ഘട്ടത്തിലും കൈമാറ്റത്തിന് വിധേയമാകുന്നില്ല. അത് സര്‍ക്കാരില്‍തന്നെ നിക്ഷിപ്തമായിരിയ്ക്കും. ഉപഭോക്താക്കളായ ജനങ്ങളിള്‍ നിന്ന് നീതിയുക്തമായ പ്രതിഫലം ഈടാക്കി സേവനം നിശ്ചിതകാലത്തേയ്ക്ക് ലഭ്യമാക്കി കാലാവധിയ്ക്കുശേഷം സര്‍ക്കാരിലേയ്ക്ക് ആസ്തികള്‍ തിരിച്ചേല്‍പ്പിക്കുന്നു.
ദേശീയപാതകള്‍,റെയില്‍വേ,ഊര്ജ്ജോല്പ്പാദന- വിതരണ മേഖല, പെട്രോളിയം-പ്രകൃതി വാതകവിതരണം, ടെലകോം ഉള്‍പ്പെടെ പതിമൂന്നോളം മേഖലകളില്‍ നിന്നായിട്ടാണ് ധനസമാഹരണം ലക്ഷ്യമിടുന്നത്. ഇതില്‍ റെയില്വേസ്റ്റേഷന്, ഗുഡ്സ്ഷെഡ്ഡുകള്‍,ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ ,ഊര്‍ജ്ജവിതരണ ശൃംഖലകള്‍,ടെലകോം ടവറുകളുടേയും ഓപ്റ്റിക്കല്‍ ഫൈബര്‍കേബിള്‍ ലൈനുകളുടേയും നടത്തിപ്പ് എന്നിവ ഉള്‍പ്പെടുന്നു.
പബഌക്- പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പിപിപി),ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ബിഒടി),റെന്റ്ഓപ്പറേറ്റ്ട്രാന്‍സ്ഫര്‍ (ആര്‍ഒടി),എന്നീ സങ്കേതങ്ങളിലൂടെ അടുത്ത നാല് വര്‍ഷത്തിനകം ആറ് ലക്ഷം കോടി രൂപ സമാഹരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഈ തുക ബജറ്റില്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് രാജ്യത്തെ ഭൗതിക സാഹചര്യ വികസനങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
ഇതിനെ രാഷ്ട്രീയകാരണങ്ങളാല്‍ എതിര്‍ക്കുന്നവര്‍ ഇത് മോദി തുടങ്ങിവെച്ചതല്ല, മറിച്ച് ആഗോളവല്‍ക്കരണത്തെത്തുടര്‍ന്ന് നരസിംഹറാവു തുടങ്ങിവെച്ച സ്വകാര്യവല്‍ക്കരണ നടപടികളുടെ തുടര്‍ പ്രവര്‍ത്തനമാണെന്ന് കണ്ടില്ലെന്ന് നടിക്കുന്നു. ദില്ലി വിമാനത്താവളവും റെയില്‍വേസ്റ്റേഷനും മുംബൈ-പൂനാ ദേശീയപാതയും മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത്തരത്തില്‍ സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിച്ചതാണെന്ന വസ്തുത ഇവര്‍ മറച്ചുവെയ്ക്കുന്നു.
മോദി സര്‍ക്കാരാകട്ടെ വളരെ സുതാര്യമായ രീതിയില്‍ മത്സരാധിഷ്ടിത ടെണ്ടറുകളിലൂടെ നൂറ്റിപ്പതിനൊന്ന് ലക്ഷം കോടി രൂപയാണ് അടിസ്ഥാനവികസന മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
അധികാരത്തിലേറി ഏഴു വര്‍ഷം തികയുന്ന ഈ കാലയളവില്‍ പടിപടിയായി ഭാരതത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ലോകത്തിനുമുമ്പില്‍ ദൃശ്യമാകുന്നതിന്റെ ഒരു ഉദാഹരണം നല്കി ഈ കുറിപ്പ് അവസാനിപ്പിയ്ക്കാം.
ആത്മനിര്‍ഭര്‍ ഭാരത് പരിപാടി മുഖേന നാവികസേനയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓപ്പണ്‍ ടെണ്ടറിലൂടെ 1349.95 കോടിയുടെ ഓര്‍ഡറുകള്‍ നേടി. അത്രയും വിദേശനാണ്യം ഭാരതത്തിനായി മിച്ചം വെച്ചു എന്നത് സര്‍ക്കാറിന്റെ സാമ്പത്തികനയം ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ്.
9447530382
പ്രതികരിക്കാൻ ഇവിടെ എഴുതുക: