തിരുവനന്തപുരം 8.85 കോടി രൂപ വിനിയോഗിച്ച് തിരുവനന്തപുരം ജില്ലയില്‍ കായല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി തയ്യാറാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്. ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് കഠിനംകുളം അഞ്ചുതെങ്ങ് ഇടനാഴി എന്നാണ് പദ്ധതിയുടെ പേര്. സര്‍ക്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെ്ന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയില്‍കടവ്, പുത്തന്‍കടവ് എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മിക്കും. വര്‍ക്കല ബീച്ച് സമഗ്ര വികസനത്തിന്റെ ഭാഗമായി ഒമ്പതു കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണം ആരംഭിച്ചതായും അദേഹം അറിയിച്ചു.
കടകംപള്ളിയുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഓപ്പണ്‍ ആഡിറ്റോറിയം വിവാദത്തില്‍പ്പെട്ടിരുന്നു. നിര്‍മാണത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വിജിലന്‍സിന് പരാതിയും നല്കി. സമൂഹത്തിന്റെ വിവിദ കോണില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കടകംപള്ളി വിഷയത്തില്‍ ന്യായീകരണവുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: