തൃശൂര്‍: ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ താരം ജീന സ്കറിയ പി.എസ്. വിവാഹിതയായി. ചാലക്കുടി മേലൂര്‍ സ്വദേശിയായ ജാക്സണ് സി ജോണ്‍സാണ് വരന്. മേലൂര്‍ സെന്റ് ജോഫസ് ചര്‍ച്ചിലായിരുന്നു വിവാഹം.
പടിഞ്ഞാറേത്തറ ജോസഫിന്റെയും ലിസിയുടെയും മകളായ ജീന 2018-19 സീസണില്‍ ഓസ്ട്രേലിയന്‍ എന്‍.ബി.എല്‍ ഒന്ന് ലീഗില്‍ കളിച്ച താരമാണ്. ഗീതാ അന്ന രാഹുലിന്ശേഷം ഈ ലീഗില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ്. മൂന്ന് തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. 2019 ല്‍ നേപ്പാളില്‍ നടന്ന സാഫ് ഗെയിംസ്, 2017-18 മലേഷ്യയില്‍ നടന്ന ഒളിമ്പിക് പ്രീ ക്വാളിഫയേഴ്സ്, 2018 ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയാണ് ജീന ഇന്ത്യയെ നയിച്ചത്.
വരന് ജാക്സണ് സി ജോണ്സണ് ചാലക്കുടി മാളിയേക്കല്‍ ചേറ്റക്കല് വീട്ടില്‍ ഷീബ ജോണ്‍സണിന്റെയും പരേതനായ സി.ഡി. ജോണ്‍സണിന്റെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: