കൊല്ലം: ജില്ലയില്‍ ഇന്നലെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാലുപേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴിയുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 11 പേര് വിദേശത്ത് നിന്ന് വന്നവരും രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്. ഇതില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശിയെ അങ്കമാലി ആശുപത്രിയിലും ബാക്കി 13 പേരെ പാരിപ്പള്ളി മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചു. തഴവ കടത്തൂര്‍ സ്വദേശിനി(9) ജൂണ്‍ 13ന് അമ്മയോടൊപ്പം സൗദിയില്‍ നിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കുടുംബത്തില്‍ മറ്റാര്‍ക്കും രോഗബാധയില്ല.
മയ്യനാട് താന്നിമുക്ക് സ്വദേശി(40), നെടുവത്തൂര്‍ സ്വദേശി(56), ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(40), ആയൂര്‍ ചെറുവയ്ക്കല്‍ സ്വദേശി(35), ഓച്ചിറ വലിയകുളങ്ങര സ്വദേശി(58), തഴവ പാവുമ്പ വടക്ക് സ്വദേശി(44), ഏരൂര്‍ സ്വദേശി(50), വെളിയം ഓടനാവട്ടം സ്വദേശി(29), കൊട്ടാരക്കര സ്വദേശി(43), മൈനാഗപ്പള്ളി വടക്ക് സ്വദേശി(58), മയ്യനാട് പുളിമൂട് സ്വദേശി(68), വെളിയം കുടവട്ടൂര്‍ സ്വദേശി(43), കൊട്ടരക്കര കലയപുരം സ്വദേശി(51) എന്നിവര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.
മയ്യനാട് താന്നിമുക്ക് സ്വദേശി കുവൈറ്റില്‍ നിന്നും 13ന് എത്തി കൊല്ലത്ത് സ്ഥാപന നിരീക്ഷണത്തിലും നെടുവത്തൂര്‍ സ്വദേശി 13ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലുമായിരുന്നു.
ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി മേയ് 27ന് കൊല്ലത്തെത്തി ഏഴ് ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. സ്റ്റെന്റ് മാറ്റുന്നതിനായി ജൂണ്‍ 15ന് എറണാകുളം അമൃത ആശുപത്രിയില്‍ എത്തി സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനാല്‍ അങ്കമാലി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആയൂര്‍ ചക്കുവരയ്ക്കല്‍ സ്വദേശി 13ന് കുവൈറ്റില്‍ നിന്നും എത്തി കൊട്ടാരക്കരയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ഓച്ചിറ വലിയകുളങ്ങര സ്വദേശി ചെന്നൈയില്‍ നിന്ന് 14ന് ലോറിയില്‍ എറണാകുളത്തും അവിടെ നിന്ന് ടൂ വീലറില്‍ കൊല്ലത്തെത്തുകയായിരുന്നു. തഴവ പാവുമ്പ വടക്ക് സ്വദേശി 13ന് ഡല്‍ഹിയില്‍ നിന്നെത്തി കൊല്ലത്ത് ഗൃഹനിരീക്ഷണത്തിലായിരുന്നു. ഏരൂര്‍ സ്വദേശി 10നും വെളിയം ഓടനാവട്ടം സ്വദേശി 12നും കുവൈറ്റില്‍ നിന്നും എത്തി സ്ഥാപനനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കൊട്ടാരക്കര സ്വദേശി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും മൈനാഗപ്പള്ളി സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും മയ്യനാട് പുളിമൂട് സ്വദേശി ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വെളിയം കുടവട്ടൂര്‍ സ്വദേശി ജൂണ്‍ 13 നും കൊട്ടാരക്കര കലയപുരം സ്വദേശി ജൂണ്‍ 14 നും സൗദിയില്‍ നിന്നുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
രോഗമുക്തി നേടിയവര്‍
മേയ് 24ന് കൊറോണ സ്ഥിരീകരിച്ച പന്മന സ്വദേശിനി(20), കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി(27), ജൂണ്‍ ഏഴിന് കോവിഡ് സ്ഥിരീകരിച്ച രാമന്‍കുളങ്ങര കോട്ടൂര്‍കുളം സ്വദേശിനി (51), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച കരവാളൂര്‍ പനയം സ്വദേശിനി(52) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: