കോട്ടയം: കേരള കോണ്‍ഗ്രസുകളിലെ പിളര്‍പ്പ് തുടര്‍ക്കഥയാകുന്നു. ഏറ്റവുമവസാനം പിളരാനൊരുങ്ങുന്നത് ജേക്കബ് ഗ്രൂപ്പ്. ഏറെക്കാലമായി ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മില്‍ തുടരുന്ന വടംവലിയുടെ ഭാഗമായാണ് പിളര്‍പ്പ്.
ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന വിഭാഗം ഇന്ന് കോട്ടയത്ത് ഉന്നതാധികാര സമിതി യോഗം വിളിച്ചു. ഇതിന് ബദലായി അനൂപ് ജേക്കബ് വിഭാഗം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും യോഗം വിളിച്ചു. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ജേക്കബ് ഗ്രൂപ്പായി തന്നെ നില്‍ക്കുമെന്നാണ് അനൂപ് ജേക്കബ് പറയുന്നത്. ജോസഫുമായി ആദ്യം ചര്‍ച്ച തുടങ്ങിവച്ചത് അനൂപാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. എന്നാല്‍, അനൂപ് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തിനായി വാശിപിടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയെ എങ്ങനെയും പിളര്‍ത്തുക മാത്രമാണ് അനൂപ് ജേക്കബിന്റെ അജണ്ടയെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ അനൂപ് ജേക്കബാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കല്ലാതെ മറ്റൊരാള്‍ക്കും സ്ഥാനം പാടില്ലെന്ന നിലപാടാണ് അനൂപിന്.
ടി.എം. ജേക്കബ് മരിച്ച് ഇത്രയും വര്‍ഷമായിട്ടും ഒരു സ്മാരകം പോലുമില്ല. അദ്ദേഹത്തോട് സ്നേഹമുള്ള മകനായിരുന്നുവെങ്കില്‍ സ്മാരകം നിര്‍മിച്ചേനെ. അധികാരമില്ലാതെയിരുന്നിട്ടും കെ.എം. മാണിയുടെ സ്മാരകത്തിന് ബജറ്റില്‍ അഞ്ച് കോടി അനുവദിപ്പിച്ച ജോസ് കെ. മാണിയെ അനൂപ് കണ്ട് പഠിക്കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: