പറവൂര്‍: ദേശീയ ജനാധിപത്യ സഖ്യം പ്രവര്‍ത്തകര്‍ പറവൂര്‍ നഗരത്തില്‍ സൈക്കിള്‍ റാലി നടത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ സൈക്കിള്‍ റാലിയില്‍ പതിവിന് വിപരീതമായി നിരവധി സ്ത്രീകള്‍ പങ്കെടുത്തത് നഗരവാസികളില്‍ കൗതുകമുണര്‍ത്തി.
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലി നഗരം ചുറ്റി നമ്പൂരിയച്ഛന്‍ ആല്‍ത്തറക്ക് സമീപം സമാപിച്ചു. ബിജെപി പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന് സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് ചെയ്തു.
ബിജെപി ജനറല്‍ സെക്രട്ടറിമാരായ ടി.ജി. വിജയന്, അനില്‍ ചിറവക്കാട്ട്, യുവമോര്‍ച്ച നേതാക്കളായ അരുണ്‍ ശേഖര്‍, രജ്ഞിത്ത് പൈ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: