കൊച്ചി: വൈപ്പിന്‍ നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ട് അഭ്യര്‍ത്ഥിച്ച് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മൂന്നാംഘട്ട പ്രചാരണം. മുനമ്പത്തുനിന്ന് ആരംഭിച്ച പരസ്യപ്രചാരണം ഗോശ്രീ ജങ്ഷനില്‍ സമാപിച്ചു. അയ്യമ്പിള്ളി ജംഗ്ഷനില്‍ വാദ്യമേളങ്ങളോടെ വന്‍ വരവേല്‍പ്പാണ് കണ്ണന്താനത്തിന് ലഭിച്ചത്.
25ലേറെ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ആവേശകരമായ സ്വീകരണം നല്കി. വോട്ടിനു വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണ് കോണ്‍ഗ്രസ് എന്നു അല്‍ഫോന്‍സ് കണ്ണന്താനം പള്ളത്താംകുളങ്ങരയില്‍ പ്രചാരണത്തിനിടെ പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, നിയോജകമണ്ഡലം ഭാരവാഹികളായ സതീശ്, അനില്‍ വി.വി, അഡ്വ വേദരാജന്, എ.എസ്.ഷിനോസ്, എന്‍.എന്‍. രവി, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ പ്രചാരണത്തിനു നേതൃത്വം നല്കി.
അല്‍ഫോന്‍സ് കണ്ണന്താനത്തിനുവേണ്ടി ത്രിതല പ്രചാരണമാണ് ലോക്സഭ മണ്ഡലത്തില്‍ ഊര്‍ജിതമായി നടക്കുന്നതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അറിയിച്ചു. സ്ഥാനാര്‍ഥി ഓരോ നിയോജക മണ്ഡലങ്ങളിലായി പരസ്യ പ്രചാരണവും ഭാര്യ ഷീല വ്യക്തിഗത വോട്ടഭ്യര്‍ത്ഥനയും നടത്തുമ്പോള്‍ പാര്‍ട്ടി സ്ക്വാഡും മഹിളാമോര്‍ച്ചയുടെ പ്രത്യേക സംഘവും മറ്റിടങ്ങളില്‍ ശക്തമായ പ്രചാരണത്തിലാണ്.
കടകളിലും വീടുകളിലും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആശുപത്രികളിലും ബാങ്കുകളിലുമുള്പ്പെടെ എല്ലായിടത്തുമെത്തി മഹിളാ പ്രവര്‍ത്തകര്‍ വോട്ടു ചോദിക്കുന്നു.’അല്‍ഫോന്‍സ് കണ്ണന്താനം കൊച്ചിയുടെ സ്മാര്‍ട്ട് മന്ത്രി’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന പ്രചാരണത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മഹിളാമോര്‍ച്ച എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ രമാദേവി പറഞ്ഞു.
ഇന്ന് കൊച്ചി നിയോജക മണ്ഡലത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരസ്യ പ്രചാരണം. രാവിലെ എട്ടരയ്ക്ക് അമരാവതിയില്‍ നിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് കുമ്പളങ്ങി ഇല്ലിയ്ക്കലില് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: