കൊടുങ്ങല്ലൂര്‍: ചാലക്കുടി ലോകസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ പര്യടനത്തിന് തുടക്കമായി.
രാവിലെ എട്ടിന് വെസ്റ്റ് കൊരട്ടിയില്‍ നിന്ന് ആരംഭിച്ച പര്യടനം രാത്രി വെള്ളാങ്കല്ലൂര്‍ സെന്‍ട്രലില്‍ സമാപിച്ചു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ അന്നമനട, കൂഴൂര്‍, പൊയ്യ, മാള, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലായി അന്‍പതോളം സ്ഥലങ്ങളിലാണ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. സ്വീകരണസ്ഥലങ്ങളിലെല്ലാം നിരവധിയാളുകളാണ് എത്തിയിരുന്നത്. ഓരോ സ്ഥലങ്ങളിലും എത്തിയ അദ്ദേഹത്തെ എന്‍ഡിഎ പ്രവര്‍ത്തകര്‍ ആവേശ്വജ്ജലമായ മുദ്രാവാക്യം വിളികളോടെയാണ് വരവേറ്റത്.
വീട്ടമ്മമാരും കുട്ടികളും പൂച്ചെണ്ടുകള്‍ നല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു. വയോധികര്‍ കാര്‍ഷികോത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളുമായെത്തിയും പാട്ടുകള്‍ പാടിയുമാണ്് എ.എന്‍. രാധാകൃഷ്ണനെ വരവേറ്റത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയുടെ ഇരുവശങ്ങളിലും ആശംസയറിയിക്കാന്‍ കടുത്ത ചൂടിനെ അവഗണിച്ച് നിരവധിപേര്‍ നിലയുറപ്പിച്ചിരുന്നു.
ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കരിയാട്, ബിജെപി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ലാല്‍ എന്നിവരും നിരവധി പ്രവര്‍ത്തകരും എ.എന്‍. രാധാകൃഷ്ണനെ അനുഗമിച്ചു. ഇന്ന് രാവിലെ 7.30 എ.എന്‍. രാധാകൃഷ്ണന്റെ പരസ്യപ്രചാരണം കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ അമ്പലമേടില്‍ നിന്ന് തുടങ്ങി വാഴക്കുളത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: