കൊച്ചി/കളമശ്ശേരി: ചരിത്രവിജയം ഉറപ്പാക്കി പര്യടനം തുടരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നാടെങ്ങും വന്‍ വരവേല്‍പ്പ്. സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനാവലി സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി എത്തിച്ചേര്‍ന്നു.
പുഷ്പവൃഷ്ടി നടത്തിയും പൂമാലകള്‍ ചാര്‍ത്തിയും സ്നേഹവും ഐക്യദാര്‍ഢ്യവും ജനങ്ങള്‍ പ്രകടിപ്പിച്ചു. ഇന്നലെ കളമശ്ശേരി മണ്ഡലത്തിലായിരുന്നു കണ്ണന്താനത്തിന്റെ പൊതുപര്യടനം മണ്ഡലത്തിലെ മുപ്പതില്പരം കേന്ദ്രങ്ങളിലാണ് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയെത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനക്കൂട്ടം വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. കണിക്കൊന്ന പൂക്കുലകളും പഴം- കരിക്ക് കുലകളും നല്‍കിയും പൂമാലയണിയിച്ചും സ്വീകരണം നല്കി. സ്വീകരണ സ്ഥലങ്ങളില്‍ കേന്ദ്രമന്ത്രിക്കൊപ്പം ഫോട്ടോയും സെല്‍ഫിയുമെടുക്കാന്‍ യുവാക്കളുടെ തിരക്ക്. രാവിലെ 8.30ന് തേവയ്ക്കലില്‍ നിന്ന് ആരംഭിച്ച പര്യടന പരിപാടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എന്‍.എം. വിജയന്, സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, ട്രഷറര്‍ കെ.എസ്. സുരേഷ്കുമാര്‍ സംസാരിച്ചു. ഉദ്ഘാടനവേദിയില്‍ സമ്മാനിച്ച പഴക്കുല സ്ഥാനാര്‍ഥി ഏറ്റുവാങ്ങിയതോടെയാണ് പരസ്യ പര്യടനത്തിനു തുടക്കമായത.് മോദിയുടെ സദ്ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും ജനപങ്കാളിത്തത്തോടെ എറണാകുളത്തിന്റെ വിപ്ലവകരമായ മാറ്റത്തിനും കണ്ണന്താനം വോട്ട് അഭ്യര്‍ത്ഥിച്ചു.ദുരന്തത്തിനിടയാക്കുന്ന പ്രകൃതിമാറ്റങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുമെന്നും മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ക്കെതിരെ കര്‍ക്കശ ജാഗ്രത പുലര്‍ത്തുമെന്നും കണ്ണന്താനത്തിന്റെ ഉറപ്പ്.
പ്രളയം സംസ്ഥാന ഭരണകൂടം വിളിച്ചുവരുത്തിയതാണെന്നും കളമശ്ശേരി നിയോജക മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി പറഞ്ഞു. മേഖലയില്‍ പ്രളയമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടേക്കുന്നത്ത് കുട്ടികളുടെ ഡോലക്ക് ഘോഷത്തോടെയാണ് കണ്ണന്താനത്തെ സ്വീകരിച്ചത്. ഏലൂരില്‍ വനിതകളുടെ പ്രത്യേക സംഘം തന്നെ പ്രചാരണത്തില്‍ ഭാഗഭാക്കാകാന്‍ എത്തി. മഞ്ഞുമ്മല്‍ പള്ളിനടയില്‍ ഒരുക്കിയ ഉജ്ജ്വല സ്വീകരണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഉത്സവം ആഘോഷിക്കുന്ന നാറാണം ക്ഷേത്രത്തില്‍ എത്തിയ കണ്ണന്താനത്തെ ക്ഷേത്രഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. വിശ്വാസികള്‍ക്കൊപ്പം ഊണും കഴിച്ചാണ് സ്ഥാനാര്‍ഥി യാത്രയായത്. കളമശേരി നിയോജക മണ്ഡലത്തിലെ തേവക്കല്‍, കങ്ങരപ്പടി, പെരിങ്ങഴ, പള്ളിലങ്ങര, തൃക്കാക്കര ക്ഷേത്രം, ടോള്‍ ജംങ്ഷന്, മുന്‍സിപ്പാലിറ്റി, എസ്.എന്‍.ഡി.പി, വട്ടേക്കുന്നം, ഗ്ലാസ് കോളനി, മഞ്ഞുമ്മല്‍, പാതാളം, മാര്‍ക്കറ്റ്, ഫാക്ട്, നാറാണം, പാട്ടുപുര, നീര്കോഡ്, ആലങ്ങാട്, തിരുവാളൂര്‍, പാനായികുളം, എടയാര്‍, ഏലൂര്കര, ഉളിയന്നൂര്കര, ഈസ്റ്റ് കടുങ്ങല്ലൂര്‍, വെസ്റ്റ് കടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മുപ്പത്തടത്താണ് പര്യടനം സമാപിച്ചത്.
അഡ്വ.ബി. ഗോപാലകൃഷ്ണന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ന് വൈപ്പിന്‍ നിയോജകമണ്ഡലത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പര്യടനം. രാവിലെ എട്ടിന് മുനമ്പത്തുനിന്ന് ആരംഭിച്ച് രാത്രി ഗോശ്രീ ജങ്ഷനില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: