കൊച്ചി: ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി പറഞ്ഞു.
മണ്ഡലത്തിലെ നിലവിലെ ജനപ്രതിനിധിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടടപ്പെട്ടു കഴിഞ്ഞു. ഇപ്പോഴത്തെ എംപിയ്ക്ക് പാര്‍ലിമെന്റിലെ കാര്യങ്ങള്‍ പലതും മനസിലാകുന്നില്ലന്നും ഇനി പാര്ലിമെന്റിലേയ്ക്ക് ഇല്ലന്നും അദ്ദേഹം തന്നെ പറഞ്ഞതാണ് എന്നാല്‍ ആരോടെയൊക്കെയോ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നരേന്ദ്രമോദി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണ് ചാലക്കുടിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കാരണം ചാലക്കുടിയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് .ഇക്കാരണത്താല്‍ എ.എന്‍. രാധാകൃഷ്ണന്റെ വിജയം ഉറപ്പാണ്. തെരഞ്ഞടുപ്പു പര്യടനത്തില്‍ ജനങ്ങളെ നേരിട്ടു കണ്ടതില്‍ നിന്നും ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: