പള്ളുരുത്തി: പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഊഷ്മള വരവേല്‍പ്പ്. പള്ളുരുത്തി വെളി, കടേഭാഗം, കച്ചേരിപ്പടി, പട്ടാളം ജങ്ഷന്, കോണം, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലായി നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സ്ഥാനാര്‍ത്ഥി മുന്നേറിയത്.
പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഇടയിലേക്ക് ഇറങ്ങിച്ചെന്ന സ്ഥാനാര്‍ത്ഥി അവരിലൊരാളാകുന്ന കാഴ്ചയാണ് എങ്ങും കണ്ടത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ജനാവലി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയിരുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്, തൃപ്പൂണിത്തുറ മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് വി.ആര്. വിജയകുമാര്‍, എന്‍. സജികുമാര്‍, കെ.ടി. ബൈജു, ശ്രീക്കുട്ടന് തുണ്ടത്തില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: