സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി ശ്രീധന്യയെ കണ്ണന്താനം അഭിനന്ദിച്ചു. ശ്രീധന്യയെ ഫോണില്‍ വിളിച്ചാണ് കണ്ണന്താനം അഭിനന്ദനവും ആശംസകളും അറിയിച്ചത്.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നേടിയ ചരിത്ര വിജയം ദിശാസൂചകമാകുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ചിലര്‍ക്കുമാത്രമാണ് സിവില്‍ സര്‍വ്വീസ് വിധിച്ചിട്ടുള്ളതെന്ന ധാരണകളെ ശ്രീധന്യയുടെ നേട്ടം തിരുത്തും.
വെറുതെ എഴുതി നോക്കാമെന്നല്ല അത് കിട്ടിയേ പറ്റൂ എന്ന തീരുമാനമുണ്ടെങ്കില്‍ ആര്‍ക്കും സിവില്‍ സര്‍വ്വീസ് കിട്ടുക തന്നെ ചെയ്യുമെന്നും കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: