കൊച്ചി: ഉറച്ച നിലപാടും സൗമ്യമായ സമീപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കി പ്രചാരണരംഗത്ത് മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.
ആരാധനാലയങ്ങളും കടകളും വ്യവസായസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കണ്ണന്താനത്തിന്റെ രണ്ടാം ഘട്ട പൊതുസമ്പര്‍ക്ക പര്യടനം. രാവിലെ വൈപ്പിന്‍ ഗോശ്രീ ജങ്ഷനില്‍ നിന്ന് കാല്‍നടയായി പര്യടനം ആരംഭിച്ചു. ജങ്കാര്‍ ജെട്ടിയിലെത്തി യാത്രക്കാരോട് ക്ഷേമാന്വേഷണം നടത്തി.നൂറ്റാണ്ടു പഴക്കമുള്ള ആംഗ്ലോ ഇന്ത്യന്‍ പോര്‍ച്ചുഗീസ് പള്ളിയിലെത്തി വികാരി ഫാ.ജോര്‍ജ് എടേഴത്തുമായി കൂടിക്കാഴ്ച.സൗത്ത് പുതുവൈപ്പില്‍ മരണവീട് സന്ദര്‍ശിച്ചു.
പുതുവൈപ്പ്, വളപ്പ് ജങ്ഷന്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലെത്തി. ഓച്ചന്തുരുത്തില് കുരിശിങ്കല്‍ പള്ളിയിലെത്തി വികാരി ഫാ.ആന്റണി ചെറിയ കടവിലിനെ കണ്ടു. ബ്രെഡ് നിര്‍മ്മാണ കമ്പനിയിലെത്തി സ്ത്രീകളുള്‍പ്പെടെ തൊഴിലാളികളുടെ ക്ഷേമം ആരാഞ്ഞു. മണ്ഡലം പ്രസിഡന്റ് വി.വി. അനില്‍,ജനറല്‍ സെക്രട്ടറി അഡ്വ എം.എന്‍. വേദരാജന്, സെക്രട്ടറിമാരായ എന്‍. എന്‍. രവി, എ.എസ്. ഷിനോസ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ബൈബിള്‍ കണ്വെന്ഷന് നടക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയ കണ്ണന്താനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടു വണങ്ങി. പൊരിവെയിലില്‍ ആശ്വാസമേകാന്‍ സൗജന്യ കുടിവെള്ള വിതരണം നടത്തിയ ഭാരതീയ ജനത മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ കണ്ണന്താനം അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ രാമദേവിയുടെ നേതൃത്വത്തില്‍ നഗരത്തിലെ പത്തുകേന്ദ്രങ്ങളിലാണ് രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ കുടിവെള്ളം വിതരണം ചെയ്തത്.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് പ്രിന്‍സിപ്പാള്‍ സജിമോള്‍ അഗസ്റ്റിന് വിജയാശംസകള്‍ നേര്‍ന്നു.പിന്നെ കുട്ടികള്‍ക്കിടയിലേക്ക്.പരീക്ഷാക്കാര്യങ്ങള് ചോദിച്ചറിഞ്ഞ സ്ഥാനാര്‍ഥി അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ചോദ്യങ്ങള്‍ക്ക് തന്റെ ജീവിതാനുഭവങ്ങള്‍ ആധാരമാക്കി മറുപടിയും നല്കി. ചെറുപ്പം കുടികൊള്ളുന്നത് വയസിലല്ല, മനസ്സിലാണെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.
എളമക്കര സരസ്വതി വിദ്യാലത്തിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തെ രാഷ്ട്ര ധര്‍മ്മ പരിഷത്ത് എക്സിക്യൂട്ടീവ് അംഗം ഡോ. എന്‍.സി. ഇന്ദുചൂഢന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നൂറോളം അധ്യാപകരുമായി ആശയങ്ങള്‍ പങ്കുവച്ചു.ഡോ. എം.ലീലാവതിയെ വീട്ടിലെത്തിക്കണ്ട് അനുഗ്രഹം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: