കൊച്ചി: കേന്ദ്ര മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിനും കൊച്ചിക്കും വേണ്ടി നടത്തിയ പ്രവര്‍ത്തനം വിലയിരുത്തി ജനം വോട്ടുചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പാവപ്പെട്ടവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയുടെ പണം ലൈഫ് എന്ന പേരുമാറ്റി, പിണറായി വിജയന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വീടുണ്ടാക്കിക്കൊടുത്തെന്നും കണ്ണന്താനം ആരോപിച്ചു.
മന്ത്രി ആയശേഷം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനമായും കൊച്ചിയുടെ നേട്ടങ്ങളാണ്. കൊച്ചിക്കാവശ്യവും ടൂറിസം മന്ത്രിയാണ്. ഇതുവരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്യട്ടെ. മുദ്രാവാക്യം മാത്രം വിളിച്ച് പതിവിയിലെത്തിയ വ്യക്തിയല്ല താന്‍, അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇലക്ഷന് 2019 വോട്ടും വാക്കും എന്ന സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിന് ചരിത്ര പരമായ നേട്ടങ്ങള്‍ കൈവരിക്കാനായി. പാവപ്പെട്ട 34 കോടി ജനങ്ങള്‍ക്ക് ബാങ്ക്അക്കൗണ്ട് തുടങ്ങി, 6.8 കോടി സൗജന്യ ഗ്യാസ് കണക്ഷന്, പാവപ്പെട്ടവര്‍ക്ക് ഭവനം, ശൗചാലയ നിര്‍മാണം ഇങ്ങനെ നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ ഒന്നാമാതാകാന്‍ സാധിച്ചത് മോദിയുടെ ഭരണ മികവ് കൊണ്ടൊന്നു മാത്രമാണ്. അദ്ദേഹം പറഞ്ഞു നിറുത്തി.
$ മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിക്കുന്നുവെന്ന ആരോപണം ?
ബിപിസിഎല്ലിനായി കേന്ദ്രം അനുവദിച്ചത് 20,000 കോടിയുടെ പ്രൊജക്ട് ആണ്. മലബാര്‍ ടൂറിസത്തിനായി 100 കോടി രൂപ താന്‍ നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ആഡംബര കപ്പല്‍ എത്തുന്നതിനായുള്ള ടെര്‍മിനലുകള്‍ നിര്മിക്കിക്കുന്നതിനായി 25 കോടി രൂപ നല്കി. ശിവഗിരി മഠത്തിനായി 70 കോടി, 133 ദേവാലയങ്ങള്‍ക്കായി 85 കോടി രൂപ നല്കി. 550 കോടി രൂപ സംസ്ഥാനത്ത് ടൂറിസം മേഖലയ്ക്കായി നല്കി. കേരളത്തില്‍ നിന്ന് മുമ്പ് എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ട് എന്തുണ്ടായി?
$ വിമര്‍ശനങ്ങള്‍ എങ്ങനെ കാണുന്നു ?
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണ് പലരും. അല്‍ഫോണ്‍സ് കണ്ണന്താനം എന്ന വ്യക്തി വോട്ട് ചോദിച്ചത് എന്‍ഡിഎയ്ക്ക് വേണ്ടിയാണ്. സംസ്ഥാനത്തിനകത്തും പുറത്തും ഞാന്‍ ആളുകളോട് വോട്ട് ചോദിച്ചിട്ടുണ്ട്. അതില്‍ എന്താണ് പരിഹസിക്കാനുള്ളത്. ഇവയെല്ലാം ബാലിശമാണ്.
$ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകളില്‍ വിഷമമുണ്ടോ ?
ഇല്ല. കേരളത്തിലെ 85% ജനങ്ങളും ആളുകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. ഈ വികാരമാണ് ട്രോളുന്നതിന് പിന്നിലെ പ്രധാന കാരണം. ആര് ഷൈന്‍ ചെയ്താലും അവരെ ട്രോളുന്ന രീതിയാണ് ഇവിടെ. ചൂട് കാപ്പി കുടിക്കുന്നതിനോടൊപ്പം ചിരിക്കാന്‍ കൂട്ട് പിടിക്കുന്നത് എന്നെയാണ്. യഥാര്‍ത്ഥത്തില്‍ എനിക്കെന്റെ ട്വിറ്ററിന്റേയും, ഫേസ് ബുക്കിന്റേയും പാസ്വേഡ് പോലും അറിയില്ല. പ്രളയ ക്യാമ്പില്‍ താമസിച്ച എത്ര മന്ത്രിമാര്‍ ഉണ്ട്. ഞാന്‍ ജനങ്ങളുടെ വികാരങ്ങളെ മാനിക്കുന്നു. അവരുടെ ദുഃഖങ്ങളില്‍ പങ്കു ചേരുന്നു. ട്രോളുകളെ ഞാന്‍ മുഖവിലയ്ക്കെടുക്കുന്നില്ല. കേരളത്തിലെ ചര്‍ച്ചകള്‍ കുറച്ചു കൂടി ഗൗരത്തിലാകണം.
$മുഖ്യ രാഷ്ട്രീയ ശത്രു എല്‍ഡിഎഫോ അതോ യുഡിഎഫോ?
എന്‍ഡിഎയ്ക്ക് ശത്രുക്കളില്ല. എതിരാളികളാണുള്ളത്. എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്. കേരളം ഇരുവരും ഭരിച്ച് മുടിച്ചു.
$എന്‍ഡിഎ ഭരണത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രിയാകുമോ?
ഞാന്‍ ഇപ്പൊഴും കേന്ദ്ര മന്ത്രി ആണല്ലോ. ഐഎഎസ് ഉള്‍പ്പടെ തനിക്ക് എല്ലാം ലഭിച്ചത് ബോണസായിട്ടാണ്.
$ ശബരിമല വിഷയത്തില്‍ എന്താണ് നിലപാട്?
ശബരിമലയും അയ്യപ്പനും കേരളത്തിന്റെ ഒരു വികാരമാണ്. ശബരിമലയില്‍ ഞാന്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ആ വികാരത്തെ സ്റ്റാനിലിസം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. അതിനുള്ള മറുപടി ആയിരിക്കും മേയ് 23ന് ഉണ്ടാകുന്നത്. കോടതിയുടെ അന്തിമ തീരുമാനമാകാത്ത സ്ഥിതിക്ക് ഇപ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാനില്ല.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമെടുത്തു കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയാണ് ഗതാഗത സൗകര്യങ്ങളിലെ അപര്യാപ്തതയ്ക്ക് കാരണം.വെറും 3.7 ഹെക്റ്റര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതുകൊണ്ടാണ് എറണാകുളം – കായംകുളം റെയില്‍പ്പാതയിരട്ടിപ്പിക്കല്‍ നടക്കാത്തത്. ഇക്കാര്യത്തില്‍ മന്ത്രിയെന്ന നിലയ്ക്ക് താനും ഇടപെട്ടതാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയെത്തുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. ഇന്ത്യ ഭരിച്ചുവന്ന കുടുംബം അവരുടെ ഹൃദയഭൂമിയില്‍ നിന്നു പലായനം ചെയ്ത് കേരളത്തില്‍ ചുരത്തിനപ്പുറം അഭയം തേടേണ്ടി വരുന്നത് ദയനീയ അവസ്ഥയാണ്, കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: