കൊച്ചി: ഇന്നലെ പ്രഭാത നടത്തത്തിനും ഒപ്പം പ്രചാരണത്തുടക്കത്തിനുമായി കണ്ണന്താനം തെരഞ്ഞെടുത്തത് പനമ്പിള്ളി നഗറാണ്. രാവിലെ കൃത്യം 5.45നു മനോരമ ജങ്ഷനിലെത്തിയ സ്ഥാനാര്‍ഥി നടപ്പിനും വ്യായാമത്തിനുമിടയ്ക്ക് കുട്ടികളുള്‍പ്പെടെയുള്ളവരോട് കുശലം പറഞ്ഞ് മുന്നോട്ടു നീങ്ങി.പാര്‍ക്കിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരുള്പ്പെടെ കണ്ണന്താനത്തിനു ചുറ്റുംകൂടി.അവര്‍ക്ക് ചെറിയ വ്യായാമ മുറകള്‍ പറഞ്ഞുകൊടുത്തു;ചിലത് അവരില്‍ നിന്ന് കേട്ടുമനസിലാക്കി.
ഒടുവില്‍ ഒരു ആരോഗ്യ സന്ദേശവും നല്കി:’ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്.വ്യക്തിയുടെ ആരോഗ്യമാണ് രാഷ്ട്രത്തിന്റെ ആരോഗ്യം’. തുടര്‍ന്ന് വാത്തുരുത്തിയിലേക്ക്. ആവേശത്തോടെയെത്തിയവരോടായി സംസാരം മുറിത്തമിഴില്‍. മോദി സര്‍ക്കാരും മന്ത്രിയെന്ന നിലയ്ക്ക് താനും തമിഴ് ജനതയ്ക്ക് ചെയ്ത കാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞു. കൊച്ചി നഗരത്തിന്റെ സുപ്രധാന ജനകേന്ദ്രമായ വാത്തുരുത്തി ശുചിയായി പരിപാലിക്കേണ്ടതിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടിയ ശേഷം ഷിപ്പ്യാര്ഡ് ഗേറ്റിലേക്ക്.
തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ഷിപ്പ്യാര്ഡ് പ്രബല സ്ഥാപനമായി നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കി. പിന്നീട് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ തിരക്കിലേക്ക്. ഉച്ചകഴിഞ്ഞ് തൃപ്പുണിത്തുറ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളി സന്ദര്‍ശിച്ച കണ്ണന്താനം ഫാ.പോള്‍സണ്‍ കീരീക്കാട്ടിലില് നിന്ന് അനുഗ്രഹം തേടി. കളമശ്ശേരിയില്‍ സെന്റ് ബ്രിജീത്ത്സ് കോണ്‍വെന്റ്, സെന്റ് ജോസഫ്സ് പള്ളി,രാജഗിരി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ ഹൗസ് എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: