കാസര്‍കോട്: കേന്ദ്ര സംസ്ഥാന ആവിഷ്കൃത പദ്ധതിയായ ‘സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’യുടെ (ആര്‍എസ്ബിവൈ/എസ്സിഎച്ച്ഐഎസ്) 201819 വര്‍ഷത്തെ അംഗത്വ രജിസ്ട്രേഷന് ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആരംഭിച്ചു.
2017-18 വര്‍ഷം പുതുക്കിയ (2018 മാര്‍ച്ച് 31വരെ വരെ ആനുകൂല്യത്തിന് അര്‍ഹതയുള്ള) സ്മാര്‍ട്ട് കാര്‍ഡ് ഉടമകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ കുടുംബത്തിലെ ഏതെങ്കിലും ഒരംഗം അക്ഷയ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. രജിസ്ട്രേഷന് സൗജന്യമാണ്.
രജിസ്ട്രേഷനു റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും തൊഴില്‍ വിഭാഗം/മറ്റു വിഭാഗം തെളിയിക്കുന്ന രേഖകളുടെ അസലും ഫോട്ടോ കോപ്പിയും അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. നിലവില്‍ എഎവൈ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും (ചുവന്ന നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇവര്‍ക്ക് രജിസ്ട്രേഷന് റേഷന്‍കാര്‍ഡും ആധാറും മാത്രം മതി.
ഇവയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ (നീല, വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡുള്ളവര്‍) വരുമാന പരിധിയില്‍നിന്നും ഒഴിവാക്കിയ വിഭാഗത്തില്‍പ്പെട്ടവര്‍ ആണെങ്കില്‍ ആ രേഖ സഹിതം അപേക്ഷിക്കാം. അവസാന തീയതി 31.
പ്രതികരിക്കാൻ ഇവിടെ എഴുതുക: