കാഞ്ഞങ്ങാട്: ഉദ്ഘാടനത്തിനൊരുങ്ങുന്ന കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റിലെ കെട്ടിടത്തിനുള്ളില്‍ എല്‍ഡിഎഫ് സമ്മേളനം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് വ്യാജ കത്ത് കാണിച്ച് തടിയൂരാന്‍ ചെയര്‍മാന്റെ ശ്രമം.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ബിജെപിയുടെ കൗണ്‍സിലര്‍മാരായ എം. ബല്‍രാജ്, സി.കെ.വത്സന് എന്നിവര്‍ സംഭവത്തെകുറിച്ച് ഉന്നയിച്ചത്. യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റിലെ കെട്ടിടത്തിനുള്ളില്‍ സമ്മേളനം നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി പറയുകയുണ്ടായി.
എന്നാല്‍ 17ന് ചെയര്മാന് വി.വി.രമേശന് സ്വന്തം പേരില്‍ പാര്‍ട്ടി പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനെന്ന നിലയില്‍ അപേക്ഷ നല്‍കിയതായി കാണിച്ച് യോഗത്തില്‍ കത്ത് കാണിക്കുകയായിരുന്നു. എന്നാല്‍ അതില്‍ ഫയല്‍ നമ്പറോ അനുമതി നല്‍കിയതായി കാണിച്ചു കൊണ്ടുള്ള ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ഇതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച വരുമെന്ന് കണ്ടതിനാല്‍ താല്കാലികമായി അപേക്ഷ തയ്യാറാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു. മാത്രമല്ല പാര്‍ട്ടി പരിപാടിക്ക് ആളെ കൊണ്ടുപോകുന്നതിനും നഗരസഭ വാഹനം ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ചതിന് വ്യക്തമായ മറുപടി പറയാന്‍ ചെയര്മാന് തയ്യാറായില്ല.
ആറ് മാസത്തിനകം ഉദ്ഘാടനം നടത്താനായി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന് നയിക്കുന്ന ജനജാഗ്രതയാത്രയ്ക്ക് സ്വീകരണമൊരുക്കിയത് ഈ കോപ്ലക്സിനകത്താണ്.
സമ്മേളനത്തിന്റെ ക്രമീകരണത്തിനായി രണ്ട് ദിവസത്തെ പ്രവര്‍ത്തികളാണ് മുടങ്ങിയത്. സമ്മേളനം നടത്തിയത് ചെയര്‍മാന്റെ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണെന്ന് ഇതോടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: