കാസര്‍കോട്: 17 വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയിലെ കേരള പ്ലാന്റെഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യാതെ വീണ്ടും ബാരലിലേക്ക് മാറ്റാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നതെങ്കില്‍ അതനുവദിക്കില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകയോഗം പ്രഖ്യാപിച്ചു 2014ല്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ അമ്മമാര്‍ നടത്തിയ കഞ്ഞി വെപ്പു സമരത്തെ തുടര്‍ന്ന് ജനുവരി 28ന് മന്ത്രിമാരും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മുന്നണിയുമായിയുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് മൂന്നു മാസം കൊണ്ട് നീക്കം ചെയ്ത് നിര്വ്വീര്യമാക്കേണ്ടതായിരുന്നു.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ടു പോയി വീണ്ടും മറ്റൊരു ബാരലിലേക്ക് മാറ്റാനുള്ള നീക്കം ബന്ധപ്പെട്ടവരുടെ നിരുത്തരവാദത്തമാണ് കാണിക്കുന്നത്. ഉല്പാദിപ്പിച്ച കമ്പനികളിലേക്ക് തിരിച്ചു കൊണ്ടു പോയി നിര്‍വ്വീര്യമാക്കാനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയെ പരീക്ഷണ വസ്തുവാക്കാന്‍ ഇനിയും അനുവദിക്കരുതെന്ന് പീഡിത ജനകീയ മുന്നണി ജനങ്ങളോടാവശ്യപ്പെട്ടു. ദുരിതബാധിതരുടെ അവകാശങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായി അമ്മമാര്‍ ഡിസംബര്‍ 10 ന് ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി നവം 1 കേരളപ്പിറവി ദിനം അവകാശ സംരക്ഷണ ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. ഡോ: അംബികാസുതന്‍ മാങ്ങാട്, പി.മുരളിധരന്, എന്‍.മുരളിധരന്, ഗോവിന്ദന് കയ്യൂര്‍, ചന്ദ്രാവതി.കെ, മിസിരയ ബി, ടി.കെ.ഗോവിന്ദന്, സിബി കള്ളാര്‍, ആന്റണിപി.ജെ, അശോക് റൈ എം, അബ്ദള്‍ റഹമാന് ബദിയടുക്ക, ജമീല എം.പി, ജഗദംബിക വി.വി., പി.കെ.രഘു, അഖില കുമാരി ടി, ടി.വി.ദിനേശന്, അമ്പലത്തറ കുഞ്ഞികൃഷ്ണന്, സി.വി.നളിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: