ഉദുമ: എസ്.ബി.ഐ ബാങ്ക് ലയനത്തിന്റെ ഭാഗമായി പാലക്കുന്ന് ബ്രാഞ്ചില്‍ നിന്ന് ഉദുമ ബ്രാഞ്ചിലേക്ക് കൊണ്ടു വന്ന ഫര്‍ണീച്ചറുകള്‍ ഇറക്കാന്‍ സി.ഐ. ടി.യു നേതാവ് നോക്കുകൂലി വാങ്ങി. ഉദുമ ടൗണിലെ സി.ഐ. ടി.യു ചുമട്ടു തൊഴിലാളിയായ ഈര്‍ച്ച രവിയാണ് ബാങ്ക് അധികൃതരില്‍ നിന്ന് 13000 രൂപ നോക്കുകൂലി വാങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാലക്കുന്നില്‍ നിന്ന് മൂന്നു ലോഡ് ഫര്‍ണിച്ചറുകള്‍ ഉദുമയിലേക്ക് കൊണ്ടു വന്നത്. ഇതു കണ്ട സി.ഐ.ടി.യു നേതാവ് സാധനം ഞങ്ങള്‍ ഇറക്കിത്തരാമെന്ന് പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ കമ്പനിക്കാണ് ഇറക്കാനുള്ള ചുമതലയെന്ന് ബാങ്ക് അധികൃതര്‍ വിശദീകരിച്ചപ്പോള്‍ എങ്കില്‍ 13000 രൂപ തങ്ങള്‍ക്ക് തരണമെന്ന് ആവശ്യപ്പെട്ടു. ഇതു ഏറെ നേരം ബഹളത്തിന് വഴിവെച്ചു. ഒടുവില്‍ ബാങ്ക് അധികൃതര്‍ 13000 രൂപ നോക്കുകൂലിയായി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: