കുമ്പള: ബിജെപിയുടെ ജനരക്ഷാ യാത്രയെ അക്രമം കൊണ്ട് ഇല്ലാതാക്കാന്‍ സിപിഎം വ്യാപകമായ രീതിയില്‍ അക്രമണം നടത്തുകയും ബസ്സുകള്‍ തകര്‍ക്കുകയും ചെയ്തിട്ടും കാസര്‍കോട് ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ ജനരക്ഷാ യാത്ര വന്‍ വിജയമാക്കിയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേഷ് പറഞ്ഞു. ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനരക്ഷാ യാത്രക്ക് പിണറായിയുടെ മണ്ഡലത്തില്‍ ലഭിച്ച സ്വീകരണം സിപിഎമ്മിനെ ഞെട്ടിച്ചു. ജനരക്ഷാ യാത്രക്ക് വന്ന ബസ് ഡ്രൈവര്‍മാരെ പി.രമേഷ് അഭിനന്ദിച്ചു. ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം അധ്യക്ഷന്‍ സതീഷ്ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ ഭട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, പുഷ്പ അമേക്കള, ജയന്തി ഷെട്ടി, ശങ്കരആള്‍വ, രമേഷ്ഭട്ട്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ.കയ്യാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, സുജാത ബല്ലാള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: