കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ മൂന്നാം ദിവസവും ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വ്യാപക സിപിഎം അക്രമം. തലശ്ശേരിയില്‍ ജനരക്ഷായാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങിയ തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സഞ്ചരിച്ച 18 ബസുകള്‍ക്കു നേരെയാണ് വ്യാഴാഴ്ച രാത്രി അക്രമമുണ്ടായത്. നീലേശ്വരം പള്ളിക്കര പി.കരുണാകരന് എംപിയുടെ വീടിന് സമീപത്ത് നിന്നാണ് കൂടുതലായും അക്രമമുണ്ടായത്. പ്രവര്‍ത്തകര്‍ സഞ്ചരിച്ച് വാഹനങ്ങള്‍ക്ക് നേരെയുണ്ടായ വ്യാപകമായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും പരിക്കേല്‍ക്കുകയും ചെയ്തു. ബേഡകം പഞ്ചായത്തിലെ കരിപ്പാടകത്ത് നിന്ന് പോയ കേരള ബസിലുണ്ടായിരുന്ന കൊളത്തൂര്‍ തമ്പാന് നായരു(60)ടെ കാലിന്റെ തുടയിലും തലക്കും ഗ്ലാസ് ചില്ലുകയറി പരിക്കേറ്റു. ഗസല്‍ ബസിലുണ്ടായിരുന്ന വട്ടംതട്ടയിലെ സന്തോഷിന്റെ (30) കൈവിരലിന് പരിക്കേറ്റു. എച്ച്.മധു(27)ന്റെ കഴുത്തിനാണ് പരിക്ക്. നീലേശ്വരം കാര്യങ്കോട് പലത്തിന് സമീപത്ത് ബൈക്കിലെത്തിയ രണ്ടു പേര് വിഘ്നേശ്വര ബസിന് നേരേ സോഡാകുപ്പിയെറിഞ്ഞു.
കുശാല്‍ നഗറില്‍ നിന്ന് പോയ മിനി ബസിന് നേരേ നെടുകണ്ടത്ത് നിന്ന് ഉണ്ടായ കല്ലേറില്‍ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് പ്രസിഡന്റുമായ എന്‍.ദിനേശനെ(42) സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയാര്‍ പഞ്ചായത്ത് നിന്ന് പോയ മൂന്ന് സന ബസിനും പഴയങ്ങാടി ബസിനുമാണ് നീലേശ്വരം പള്ളിക്കരയില്‍ നിന്നും പടന്നക്കാട് കാര്‍ഷിക കോളേജിന് സമീപത്ത് നിന്നും അക്രമമുണ്ടായത്. ബസിന്റെ ഗ്ലാസ് തകര്‍ന്ന് സന ബസിലുണ്ടായ മുളിയാറിലെ വിദ്യാര്‍ത്ഥി അഭിലാഷി(14)നും പരിക്കറ്റു. പനയാല്‍ നെല്ലിയെടുക്കത്ത് നിന്ന് പോയ സിറ്റി റൈഡര്‍ (ജിസ്തിയ) ബസിന് നീലേശ്വരം മാര്‍ക്കറ്റിനടുത്ത് നളന്ത റിസോര്‍ട്ടിന് സമീപത്ത് നിന്നും കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസ് തകര്‍ന്നു.
ബട്ടൂരില് പ്രവര്‍ത്തകരെ ഇറക്കി പോവുകയായിരുന്ന സഫര്‍ ബസിന് കെവിആര്‍ കാര്‍ ഷോറുമിന് സമീപത്ത് വെച്ച് എഫ് സെട് ബൈക്കിലെത്തിയ രണ്ടുപേര്‍ പിന്തുടര്ന്ന് വന്ന് മുന്‍ ഗ്ലാസ്സെറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍ ഉപ്പളയിലെ റഹ്മാന് (30) പരിക്കേറ്റു. തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്ന് ദേലംപാടിയിലെ പ്രവര്‍ത്തകര്‍ വന്ന ശാന്തിബസ്, പാണത്തൂരില്‍ നിന്ന് പോയ ആര്‍എംഎസ് ബസിന് നേരേയും കല്ലേറുണ്ടായി. കാരക്കോട് നിന്ന് പോയ വിഭ ബസിന് പയ്യന്നൂരിലെ എടാട്ട്, ചെറുവത്തൂര്‍, പള്ളിക്കര, കാര്‍ഷികോളേജ് തോട്ടം ജംഗ്ഷന്, ജില്ലാ ആശുപത്രി തോയമ്മല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബസ്സുകള്‍ക്ക് കല്ലേറ് കിട്ടി. ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കള്ളാറില്‍ നിന്നുള്ള ശ്രീലക്ഷ്മി, റഷാദ് എന്നീ ബസുകള്‍ക്ക് കൊവ്വല്‍ സ്റ്റോരില്‍ നിന്നാണ് കല്ലേറുണ്ടായത്. പൊയിനാച്ചിയില്‍ നിന്ന് പോയ എയിഞ്ചല, മേല്പറമ്പ പള്ളിപ്പുറത്ത് നിന്ന് പോയ കൗസര്‍ ബസിനും നീലേശ്വരം പള്ളിക്കരയില്‍ നിന്ന് കല്ലേറുണ്ടായി.
കഴിഞ്ഞ 3ന് പയ്യന്നൂരില്‍ ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച 32 വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. ജനരക്ഷായ3ത്രയുടെ പയ്യന്നൂരില്‍ നടന്ന് ഉദ്ഘാടന പരിപാടിക്ക് പ്രവര്‍ത്തകരുമായി പോവുകയായിരുന്ന ബസ് പള്ളിക്കരയില്‍ വെച്ച് രാവിലെ ഏഴ്മണിയോടെ കല്ലെറിഞ്ഞ് തകര്‍ത്തു കൊണ്ടാണ് സിപിഎം അക്രമണ പരമ്പരയ്ക്ക് തുടക്കമിട്ടത്. കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍ ലീലാമണി, പ്രവര്ത്തകന് ജയപ്രകാശ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിജെപി ജില്ലാ നേതൃത്വം ജില്ലാ പോലീസ് മേധാവിയെ കണ്ട് സുരക്ഷ ഉറപ്പ് വരുത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസുണ്ടായെങ്കിലും കല്ലേറ് നടന്നത് പോലീസിന്റെ മുന്നില്‍ വെച്ചായിരുന്നു. മൂന്നിന് പയ്യന്നൂര്‍ പോയ വാഹനങ്ങള്‍ക്കുണ്ടായ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു കൊടുത്ത പ്രതികളെല്ലാതെ വേറെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തില്ല. ഇത് സിപിഎം ക്രിമിനലുകള്‍ക്ക് അക്രമം നടത്താന്‍ പ്രോത്സാഹനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: