കാസര്‍കോട്: റിയാസ് മൗലവി വധം ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് തള്ളിയ സാഹചര്യത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ പ്രചരണം നടത്തിയവര്‍ മാപ്പു പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. റിയാസ് മൗലവി വധം മദ്യലഹരിയില്‍ നടത്തിയ കൃത്യമാത്രമാണെന്നും ഇതില്‍ മറ്റു യാതൊരു ഗൂഡാലോചനയുമില്ലെന്നുമുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും തെളിവുകളും പരിശോധിച്ചതിനു ശേഷമാണ് ന്യൂനപക്ഷ കമ്മീഷന് ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള ഹര്‍ജി തള്ളിയത്. ഈ നടപടിയിലൂടെ റിയാസ് മൗലവി വധത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ ബന്ധമില്ലെന്ന് ഒന്നുകൂടി വ്യക്തമായി തെളിഞ്ഞിരിക്കുയാണ്.
റിയാസ് മൗലവി വധം ആര്‍എസ്എസിനും ബിജെപിക്കും മേല്‍ കെട്ടിവെച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലീം ലീഗുമുള്‍പ്പെടെയുള്ള സംഘടനകളും നടത്തിയ ശ്രമങ്ങള്‍ പരസ്യമായിരിക്കുകയാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ക്രൈംബ്രാഞ്ചും ഗൂഡാലോചന തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ പ്രചരണമഴിച്ച് വിട്ട ഭരണകക്ഷി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും സാമുദായിക സംഘടനകളെയും കേരള ജനത കരുതിയിരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: