കാസര്‍കോട്: ഭാരതീയ മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ശുചീകരണ യജ്ഞം നടത്തി.
ശുചിത്വം തന്നെ സേവനമെന്ന ഈ യഞ്ജത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യഞ്ജം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക് ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശൈലജ ഭട്ട്, ജില്ലാ പ്രസിഡണ്ട് പുഷ്പ അമേക്കള, വൈസ് പ്രസിഡണ്ട് ഹരണി ജി കെ നായ്ക്, സെക്രട്ടറി പുഷ്പ നാരായണന്, ജനറല്‍ സെക്രട്ടറി പുഷ്പ ലക്ഷ്മി, മണ്ഡലം പ്രസിഡണ്ടുമാരായ ചന്ദ്രവതി മേലത്ത്, രജനി സന്ദീപ്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ജനനി, സവിത, സെക്രട്ടറി രത്നാവതി, മണ്ഡലം വൈസ് പ്രസിഡണ്ട് കാര്‍ത്ത്യായനി, കൈണ്സിലര്മാരായ ഉമ, സന്ധ്യാഷെട്ടി, ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: