കാസര്‍കോട്: മികച്ച ജൈവ കാര്‍ഷിക പ്രവര്‍ത്തനം അവാര്‍ഡുകള്‍ക്കുളള അപേക്ഷ 30 വരെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ സ്വീകരിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കാര്‍ഷിക രംഗത്ത് ജൈവകൃഷി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2017-18 സാമ്പത്തികവര്‍ഷം നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതി പ്രകാരം ജൈവകൃഷി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും നിയോജക മണ്ഡലം നഗരസഭകള്‍ എന്നിവക്ക് സംസ്ഥാനതലത്തിലും അംഗീകാരവും ക്യാഷ് അവാര്‍ഡും നല്‍കും. ഏപ്രില്‍ 2016 മുതല്‍ ജൂലൈ 2017 വരെയുളള കാലയളവിലെ ജൈവകൃഷി പ്രോത്സാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. അപേക്ഷകള്‍ കൃഷി ഓഫീസര്‍ മുഖേന കൃഷി അസി. ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: