കാസര്‍കോട്: കുമ്പള പോലീസ് പിന്തുടര്ന്ന് പിടികൂടിയ കുപ്രസിദ്ധ കവര്ച്ചക്കാരന് പെരിയാട്ടടുക്കം റിയാസിനെ കോടതിയില്‍ ഹാജരാക്കി. കവിഞ്ഞ ദിവസം വൈകിട്ടാണ് കുമ്പള സി ഐ വി.വി.മനോജ് റിയാസിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.
റിയാസിനെ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കാസര്‍കോട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റിയാസിനെ ഹൊസ്ദുര്‍ഗ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധികളിലെ കവര്‍ച്ചാക്കേസുകളില്‍ റിയാസനെതിരെ ഹൊസ്ദുര്‍ഗ് കോതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹൊസ്ദുര്‍ഗ് പോലീസും ബേക്കല്‍ പോലീസും റിയാസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കാസര്‍കോട് കോടതിയെ സമീപിക്കുകയായിരുന്നു.
റിയാസിനൊപ്പമുണ്ടായിരുന്ന മറ്റൊരു കുപ്രസിദ്ധ കവര്ച്ചക്കാരന് കാരാട്ട് നൗഷാദ് അടക്കമുള്ള രണ്ടംഗസംഘം പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഗോപാലന്, സിവില്‍ ഓഫീസര്‍മാരായ രാജീവന്, നാരായണന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ ആരിക്കാടി ഹനുമാന് ക്ഷേത്രത്തിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് റിയാസും കൂട്ടാളികളുമുണ്ടായിരുന്ന കാര്‍ സംശയ സാഹചര്യത്തില്‍ കണ്ടത്.
പോലീസ് പിന്തുടര്ന്നപ്പോള് കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. മംഗളൂരു ദേര്ലക്കട്ടയിലെത്തിയപ്പോള് ടയര്‍ പൊട്ടിത്തെറിച്ചതോടെ കാര്‍ റോഡരികില്‍ നിര്‍ത്തി രണ്ട് പേര് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് പെരിയാട്ടടുക്കം റിയാസിനെ പിടികൂടുകയായിരുന്നു. കവര്‍ച്ച, വാഹനമോഷണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പെരിയാട്ടടുക്കം റിയാസിനെതിരെ നേരത്തെ ജയില്ചാടിയതിനും കേസു ണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: