കാസര്‍കോട്: എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ഷവിദ്യാസമാജം ഒരു മതംമാറ്റ കേന്ദ്രമല്ല. അത് ഒരു യോഗസെന്ററാണ്. ഈ സ്ഥാപനം ഇല്ലാതാക്കേണ്ടത് ഇവിടത്തെ ചില രാഷ്ട്രീയ തല്‍പ്പര കക്ഷികളുടെയും, മതതീവ്രവാദികളുടെയും മാധ്യമങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയുള്ള അജണ്ടയാണ്. അതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ആര്‍ഷവിദ്യാസമാജത്തിനെതിരെ ഉയര്‍ത്തി വിട്ടതെന്ന് മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ സതി കൊടോത്ത് പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കപ്പെട്ട് മതംമാറ്റം ചെയ്യപ്പെട്ട ഹിന്ദു പെണ്‍കുട്ടികളെ എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിച്ച് ഇതിലേതാണോ അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് സ്വീകരിക്കാനഴള്ള പാതയൊരുക്കി കൊടുക്കുക മാത്രമാണ് ആര്‍ഷ വിദ്യാസമാജം ചെയ്യുന്നത്. ആ വിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് കൊടുക്കുന്നുണ്ട്.
ആര്‍ഷ വിദ്യാസമാജത്തിനെതിരെ നിങ്ങള്‍ കാട്ടിയ ആര്ജ്ജവമെന്തുകൊണ്ട് നിര്‍ബന്ധിത ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രങ്ങളായ സത്യസരണി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ കാണിക്കുന്നില്ല. ജില്ലയില്‍ ദിനം പ്രതി രണ്ടുമൂന്ന് ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയെങ്കിലും കാണാതാകുന്നുണ്ട്. പലപ്പോഴും ഇവരെ കണ്ടെത്തുന്നത് നിര്‍ബന്ധിത ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ നിന്നാണ്.
ഈ സംഭവങ്ങളില്‍ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി ന്യൂനപക്ഷ പ്രീണനങ്ങള്‍ക്കുവേണ്ടി ഭരണാധികാരികള്‍ കാണിക്കുന്ന അനീതിയെനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ധര്‍മ്മം നിലനിര്‍ത്താനായി ഈ അനീതികള്ക്കെതിരെയെന്ത് വിലകൊടുത്തും പോരാടുമെന്ന് സതികൊടോത്ത് പ്രസ്ഥാവിച്ചു. മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലതകൊട്ടോടി, വാസന്തി കുമ്പള എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: