കാഞ്ഞങ്ങാട്: സ്വാകാര്യ ബസ്സുകള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാലത്തേക്ക് ബസ്സ് സര്‍വ്വീസ് നിര്‍ത്തി വെക്കുന്നു. വിദ്യാര്‍ത്ഥികളുടെ നിരക്കുകളുള്‍പ്പെടെ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, 140 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റ് പുതുക്കി നല്‍കുക, ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് നിരോധിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത്.
സമര പ്രചരണാര്‍ത്ഥം നാളെ ഹൊസ്ദുര്‍ഗ് താലൂക്ക് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ വാഹനജാഥ നടത്തും.
രാവിലെ ഒമ്പതിന് തൃക്കരിപ്പൂരില്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി രാജ്കുമാര് കരുവാരത്ത് ഉദ്ഘാടനം ചെയ്യും. ചെറുവത്തൂര്‍, നീലേശ്വരം, വെള്ളരിക്കുണ്ട്, രാജപുരം, ഉദയപുരം, പെരിയ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയതിന് ശേഷം വൈകുന്നേരം അഞ്ചിന് കാഞ്ഞങ്ങാട് സമാപിക്കും. സമാപന യോഗം അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: