കാഞ്ഞങ്ങാട്: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന കെ.മാധവേട്ടന്റ പേരില്‍ കെ.മാധവന് ഫൗണ്ടേഷന് അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാര ചടങ്ങ് ബിജെപിക്കെതിരെ ആയുധമാക്കുന്ന കാഴ്ചയാണ് കാണികള്‍ കണ്ടത്. മാധവേട്ടനെ അനാദരിക്കുന്ന തരത്തിലായിരുന്നു ചടങ്ങില്‍ സംബന്ധിച്ച നേതാക്കളുടെ പ്രസംഗം. ഉദ്ഘാടകന്‍ മന്ത്രി രവീന്ദ്രനാഥ്, സിപിഐ നേതാവ് കാനം രാജേന്ദ്രന്, പി.കരുണാകരന് എംപി തുടങ്ങിയവരുടെ പ്രസംഗത്തിലെല്ലാം ഇത് നിഴലിച്ചു. തികഞ്ഞ ഗാന്ധിയനായിരുന്ന മാധവേട്ടന് ഒരു രാഷ്ട്രീയ നേതാവിന്റെ പരിവേഷമാണ് സംഘാടകര്‍ നല്‍കിയത.് രാഷ്ട്രീയത്തിന്റെ നിറം കലര്‍ത്താത്ത ചടങ്ങാണെന്ന് പറയുകയും എന്നാല്‍ പൂര്‍ണ്ണമായും ഇടതുപക്ഷ പാര്‍ട്ടികളുടെ ചടങ്ങായി മാറ്റപ്പെടുകയായിരുന്നു.
രാജ്യദ്രോഹ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച് വിചാരണ നേരിടുന്ന ജെഎന്‍യു മുന്‍ ചെയര്മാന് കനയ്യകുമാറിനാണ് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഗ്രാന്റില്‍ നിന്നുള്ള പണമുപയോഗിച്ച് പ്രഥമ പുരസ്കാരം നല്‍കിയത്. അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത് തന്നെ ഇടതുപക്ഷ പാര്‍ട്ടികളുടെ കൊടികള്‍ പിടിച്ചു കൊണ്ട് പ്രകടനമായിട്ടാണ്. ഫൗണ്ടേഷന്റെ വൈസ്.ചെയര്മാന് എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവ് സി.കെ.ശ്രീധരന് ഒഴിച്ചാല്‍ കെ.പി.സതീഷ് ചന്ദ്രന് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ മാത്രമാണ് വേദി പങ്കിട്ടത്. പങ്കെടുത്ത ജനപ്രതിനിധികളില്‍ വേറെ രാഷ്ട്രീയ പാര്‍ട്ടിക്കാരായി ആരും തന്നെ ഉണ്ടായിരുന്നില്ല. കനയ്യ കുമാറിനെ കുറിച്ച് വ്യക്തമായി അറിയാതെ അദ്ദേഹത്തെ പരിചയപ്പെടുത്തി കൊണ്ട് സി.കെ.ശ്രീധരന് നടത്തിയ പ്രസംഗം സദസ്സിനെ ആലോസരപ്പെടുത്തി. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടൊരാള്ക്ക് പുരസ്കാരം നല്‍കുന്നത് വിവാദമാകുമെന്ന കാരണത്താല്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ പരിപാടി ബഹിഷ്കരിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയില്‍ നിന്ന് വിട്ട് നിന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. യോഗത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: