കാഞ്ഞങ്ങാട്: വര്‍ഷങ്ങളോളം കാസര്‍കോട് ജില്ലയുടെ പ്രത്യേകിച്ച് ഹോസ്ദുര്‍ഗ് താലൂക്കിലെ കാലാവസ്ഥ വ്യതിയാനങ്ങളെയും മഴയെയും സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്ന കാഞ്ഞങ്ങാട് കാലാവസ്ഥാനിരീക്ഷണ യൂനിറ്റ് അനാഥാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് മുന്നിലെ റോഡരികില്‍ സ്ഥാപിച്ചിരുന്ന കേന്ദ്രകാലാവസ്ഥാനിരീക്ഷണ യൂനിറ്റില്‍ ലക്ഷങ്ങളുടെ ഉപകരണങ്ങളും യന്ത്രസംവിധാനങ്ങളുമാണുണ്ടായിരുന്നത്. കാറ്റിന്റെയും മഴയുടെയും പ്രകൃതിയുടെയും നിമിഷംതോറുമുള്ള വ്യതിയാനങ്ങള്‍ അപ്പപ്പോള്‍ പൂനയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്യാന്ത്രികമായി കൈമാറിയിരുന്നതിവിടെ നിന്നാണ്. കാലക്രമേണ കാലാവസ്ഥ നിരീക്ഷണരംഗത്ത് ആധുനിക സംവിധാനങ്ങളും ഉപഗ്രഹസംവിധാനങ്ങളും വന്നതോടെ കാഞ്ഞങ്ങാട്ടെ നിരീക്ഷണ യൂനിറ്റ് ബന്ധപ്പെട്ടവര്‍ ഒഴിവാക്കുകയായിരുന്നു. വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് നശിച്ച യന്ത്ര സംവിധാനങ്ങള്‍ പലതും ഇല്ലാതായി. റവന്യൂ അധികൃതര്‍ കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന് കൈമാറിയ ഒരുസെന്റ് സ്ഥലം അതിരുകള്‍ ഭദ്രമാക്കിയിട്ടുള്ളതിനാല് കയ്യേറ്റം നടന്നിട്ടില്ല. എങ്കിലും തൊട്ടടുത്ത് സ്ഥാപിച്ച ഫയര്സ്റ്റേഷന് കോമ്പൗണ്ടിന് ഇതൊരു തടസമായി നില്‍ക്കുകയാണ്. ഇത് പുതുക്കി മറ്റെന്തെങ്കിലും കാര്യത്തിനുപയോഗിക്കാന്‍ പറ്റുമോ എന്ന് പോലും ആരും ശ്രദ്ധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: