കാസര്‍കോട്: മാര്‍കിസ്റ്റ് അക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധജ്വാലയായി എബിവിപി കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനം മാറി. പൊതുസമ്മേളനത്തിന് മുന്നോടിയായി അഭിമാനമാണ് കേരളം ഭീകരതയും ദേശവിരുദ്ധതതയുമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി കുങ്കുമ വര്‍ണ്ണ പതാകകളുമേന്തി എബിവിപിയുടെ കരുത്തരായ നാളെയുടെ വാഗ്ദാനങ്ങള്‍ നഗരത്തിലൂടെ നീങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നഗരം അവരുടെ പ്രതിഷേധാഗ്നി ഏറ്റുവാങ്ങുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
കേരളത്തില്‍ മാര്‍കിസ്റ്റ് പാര്‍ട്ടി നടത്തി കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ക്കും, ലൗ ജിഹാദ് പോലുള്ള സാമൂഹ്യ വിപത്തുകള്ക്കുമെതിരെയുള്ള താക്കീതായി അത് മാറി. കേരളത്തിലെ കലാലയങ്ങളില്‍ ഇന്ന് ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകിച്ച് മാര്‍കിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് ശൈലിയിക്കെതിരെ പ്രതിഷേധം അലയടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: