കാസര്‍കോട്: അഭിമാനമാണ് കേരളം ഭീകരതയും ദേശവിരുദ്ധതതയുമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി നാളെ ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് നഗരത്തില്‍ എബിവിപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി കൊണ്ട് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തും. താളിപ്പടുപ്പ് മൈതാനത്ത് നിന്ന് പുതിയ ബസ്റ്റാന്റ് പരിസരം വരേയാണ് റാലി സംഘടിപ്പിക്കുന്നത്.
ഈ അധ്യനവര്‍ഷാരംഭം മുതല്‍ കാഞ്ഞങ്ങാട് നെഹ്രു കോളേജ്, സ്വാമി നിത്യാനന്ദ പോളി, നിത്യാനന്ദ എന്‍ജി.കോളേജ്, ഇകെഎം കോളേജ് എളേരിത്തട്ട്, പെരിയ പോളി, എസ്എന്‍ കോളേജ് ചാലിങ്കാല്‍ തുടങ്ങി ജില്ലയിലെ വിവിധ കോളേജുകളില്‍ ശക്തമായ അക്രമണങ്ങളാണ് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്നത്.
കേരളത്തില്‍ മാര്കിസ്റ്റുകാര് നടത്തുന്ന അക്രമപരമ്പരകള്‍ പൊതുസമൂഹത്തില്‍ വളരെയധികം അപകടകരാംവിധം വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. കേരളത്തിലെ കലാലയങ്ങളില്‍ ഇന്ന് ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകിച്ച് മാര്‍കിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നവംബര്‍ 11 ന് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരുലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി കേരളത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് മഹാറാലി നടത്തുന്നുണ്ടെന്ന് എബിവിപി നേതാക്കള്‍ വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജില്ലാ ജോയിന്റ് കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, കുമ്പള നഗര്‍ സമിതി പ്രസിഡണ്ട് ചന്ദ്രശേഖര, ജില്ലാ സമിതിയംഗം വി.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: