കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് നിത്യ സംഭവമാകുന്നു. പോലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് ട്രാഫിക്ക് പരിഷ്കരണമേര്പ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിന് ശമനമില്ല. രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ വൈകീട്ട് 5 മണി വരെയും നഗരത്തില്‍ ഗതാഗത തടസ്സമാണ്. ചെറുകിട വാഹനങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ പാര്‍ക്ക് ചെയ്യുന്നതും കൂടാതെ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ നഗരത്തിലൂടെ കടത്തി വിടുന്നതുമാണ് ഗതാഗത തടസ്സം കൂടുതല്‍ ഉണ്ടാകാന്‍ കാരണമെന്ന് പറയുന്നു. പോലീസിനുപോലും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് ബസ് ഉടമകള്‍ക്കാണ്. ബസ് സ്റ്റാന്‍ഡില്‍ ആളെയിറക്കി കയറ്റാന്‍ 3 മിനുട്ട് മാത്രം മാത്രം എന്നാല്‍ ഗതാഗത കുരക്കില്‍പ്പെട്ട് ഇന്ധന നഷ്ടം സഹിച്ച് സ്റ്റാന്‍ഡില്‍ കയറുന്നത് തന്നെ ഏറെ വൈകീട്ടാണ്. ഈ സമയത്ത് സ്റ്റാന്‍ഡില്‍ കയറിയ ബസ് യാത്രക്കാരെയെടുക്കാതെയാണ് പോകുന്നത്. ഭീമമായ നഷ്ടം സംഭവിച്ചാണ് ബസ് സര്‍വ്വീസ് നടത്തുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: