നീലേശ്വരം: പി.കരുണാകരന് എം.പി.യുടെ നേതൃത്വത്തില്‍ പള്ളിക്കര മേല്‍പ്പാലത്തിന് വേണ്ടി നടത്തിയ സമരവും അതവസാനിപ്പിച്ചതും വെറും രാഷ്ട്രീയ നാടകമായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പി.കരുണാകരന് എം.പി യും സിപിഎമ്മും തിരക്കഥ രചിച്ച് നടത്തിയ സമര നാടകം കൊണ്ട് ഒന്നും നേടിയിട്ടില്ല. വിദൂരഭാവിയില്‍ വികസനത്തിന് തടസ്സം കൂടിയാണിത്.
ആറ് വരി പാതയ്ക്ക് പകരം 3 വരി പാതയിലാണ് ഇനി പാലം വരാന്‍ പോകുന്നത്. 4 വരി പാതക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ മുട്ടുമടക്കിയ സാഹചര്യത്തില്‍ ഭാവിയില്‍ ഇനി 6 വരി പാത വെറും സ്വപ്നം മാത്രമായിരിക്കും.
അരമണിക്കൂര്‍ ചര്‍ച്ച കൊണ്ട് അവസാനിച്ച സമരം മുന്‍കൂട്ടി നിശ്ചയിച്ച ഒരു തട്ടിപ്പായിരുന്നു എം.പിയുടെ സമരനാടകം. ഡിസംബറില്‍ തന്നെ പണിയാരംഭിക്കുമെന്ന് പ്രസംഗിച്ചു നടന്ന എം.പി. സമരത്തിന് ശേഷം പറയുന്നത് 5 മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമെന്നാണ്. പിന്നെ എവിടെയാണ് സമരം കൊണ്ട് നേട്ടമുണ്ടായതെന്ന് ശ്രീകാന്ത് ചോദിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ടില്‍ പുറമേ ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന്, വൈസ് പ്രസിഡണ്ട് എ.കെ.ചന്ദ്രന്, ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, പി.യു.വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: