കാഞ്ഞങ്ങാട്: ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. എന്‍ഡോസള്‍ഫാന്‍ ബാധിതനായ പുല്ലൂര്‍ മാടിക്കാലിലെ ബിജെപി പ്രവര്‍ത്തകനായ ബി രാമകൃഷ്ണനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ ശ്രീനിവാസന് (26), വിനീഷ് (24), ഷിബു (25) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പുല്ലൂരിലേക്ക് നടന്നു വരികയായിരുന്ന രാമകൃഷ്ണനെ പുല്ലൂരിലെ ആരാധാനാലയത്തിന് സമീപം വെച്ച് തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: