ഉദുമ: കോണ്ഗ്രസ്സുകാര് കൊലപ്പെടുത്തിയ മാങ്ങാട്ടെ സിപിഐ(എം) പ്രവര്ത്തകന് എം.ബി.ബാലകൃഷ്ണന്റെ അനുസ്മരണ യോഗത്തില്‍ കോണ്ഗ്രസ്സിനെതിരെയോ യുഡിഎഫിനെതിരെയോ ഒന്നും പറയാതെ ആര്‍എസ്എസ്സിനെതിരെയും ബിജെപിക്കെതിരെയും കള്ള പ്രചരണം നടത്താനുള്ള വേദിയാക്കി മാറ്റിയ സിപിഎമ്മിന്റെ നയം യുഡിഎഫിനെ വെള്ളപൂശാനുള്ള കുതന്ത്രം മാത്രമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. എം.ബി.ബാലകൃഷ്ണന് വധത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം ആ കാര്യത്തെകുറിച്ച് മൗനത്തിലായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
സിപിഐ(എം) കോണ്‍ഗ്രസ്സുമായി ഒത്തുകളിച്ചു ബാലകൃഷ്ണന്റെ കുടുംബത്തേയും പാര്‍ട്ടി അണികളേയും വഞ്ചിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാത്തത്. ബാലകൃഷ്ണന് കൊലക്കേസ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം.
ബാലകൃഷ്ണന് അനുസ്മരണ യോഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉദ്ഘാടനം ചെയ്തതില്‍ ദുരൂഹതയുണ്ട്. കാസര്‍കോട് ജില്ലയില്‍ വ്യാപകമായ അക്രമം നടത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായിട്ടാണോ അദ്ദേഹം ജില്ലയില്‍ എത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: