കാഞ്ഞങ്ങാട:് കാഞ്ഞങ്ങാട് നഗരസഭ ഭരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാ ജനകവും അടിസ്ഥാന രഹിതവുമാണെന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു പ്രസ്താവിച്ചു. നിലവില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ച് കൗണ്‍സിലര്‍മാരാണ് ഉള്ളത്. മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള മറ്റുപാര്‍ട്ടികളുമായി ബിജെപിക്ക് യാതൊരു ധാരണയോ സംഖ്യമോ ഇല്ല. നഗരസഭ ഭരണമാറ്റം സംബന്ധിച്ച് ബിജെപി നേതൃത്വം മറ്റുരാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അജയന് നെല്ലിക്കാട്ടുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപിക്ക് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ആരും തന്നെയില്ല. ബിജെപി കൗണ്‍സിലര്‍മാരുടെ മികച്ച പ്രവര്‍ത്തനം കണ്ട് വിളറിപൂണ്ട തല്പരകക്ഷികളാണ് നുണപ്രചരണങ്ങള്‍ക്ക് പിന്നില്‍. പാര്‍ട്ടി പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്നതിനും ആശയകുഴപ്പംഉണ്ടാക്കാന് വേണ്ടിയാണ് ഇത്തരത്തിലുള്ള കെട്ടുകഥകള്‍ മെനെഞ്ഞെടുക്കുന്നതെന്ന് മധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: