കാസര്‍കോട്: ഭാരതം നിയന്ത്രണത്തിലുള്ള ശാസ്ത്രലോകമാകണം ഭാവിതലമുറയുടെ ലക്ഷ്യമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഇന്ത്യ ഇന്റര്‍ നാഷണല്‍ ശാസ്ത്യോത്സവത്തിന്റെ ഭാഗമായി സിപിസിആര്‍ഐ കാസര്‍കോട് സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക ശാസ്ത്രമേഖലയെ നിയന്ത്രിക്കാ ന് ഭാരതത്തിനാകും. 2030 ആകുമ്പോഴേകും ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം. അതിന് കഴിവും പ്രാപ്തിയുമുള്ള വിദ്യാര്‍ത്ഥികള്‍ നമുക്ക് ഇടയിലുണ്ട്. അവരെ കണ്ടെത്തി മുന്നോട്ടു കൊണ്ടുവരാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. ഡോ. എ.പി.ജെ അബ്ദുള്‍ കലാമോ, ഡോ സി.വി.രാമനോ പോലെ ഉയര്‍ന്നു വരാന്‍ കഴിവുള്ള പ്രതിഭാശാലികള്‍ കാസര്‍കോട് ഉണ്ടെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു. സിപിസിആര്‍ഐ ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ഡോ.രവി.ഭട്ട്, കണ്ണൂര്‍ എഞ്ചീനിയറിംഗ് കോളേജ് തലവന്‍ ഡോ. കെ.എ.നവാസ്, സിപിസിആര്‍ഐ ഐഎംപി അംഗം ശിവകൃഷ്ണ ഭട്ട്, വൈസ് പ്രസിഡന്റ് ഡോ.അനിത കരുണ്‍, ഐഎടി ചെയര്മാന് ഡോ.എസ്.ആര് വരാഹി, മധുസൂതനനന്, റിട്ട. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് മാധവന്, ശ്രീധര്‍ ഭട്ട് മുള്ളേരിയ, നവീന്‍, മറിയം ഉപ്പള, സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് മുരളീധരന് സോഷ്യല്‍ സയന്‍സ് തലവന്‍ ഡോ.സി.തമ്പാന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് 400 കുട്ടികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: