നീലേശ്വരം: ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചോയംങ്കോടെ അരുണ്‍, ഗോപി, രവി, സുധീഷ്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. ആഗസ്റ്റ് 15ന് കോട്ടപ്പാറയില്‍ ഡിവൈഎഫ്ഐ യുടെ യുവജന പ്രതിരോധം കഴിഞ്ഞ് മടങ്ങിയ സിപിഎം ക്രമിനലുകളാണ് പോലീസിന്റെ കണ്മുന്നില് വെച്ച് മണ്ഡലം കമ്മറ്റി ഓഫീസ് തകര്‍ത്തത്.
ഓഫീസിനകത്തെ ഫര്‍ണ്ണീച്ചറുകളും കമ്പ്യൂട്ടറുകളും തകര്‍ക്കുകയും കടത്തികൊണ്ടു പോവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ് പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ബിജെപി 20 മുതല്‍ പോലീസിനെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതോടെയാണ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: