കാഞ്ഞങ്ങാട്: സ്ത്രീകള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്നാല്‍ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്ന് അദൈ്വതാശ്രമം മാതാ സ്വാമിനി അമ്മ. കുട്ടികളില്‍ ആസുരിക സ്വഭാവം ഇല്ലായ്മ ചെയ്യാന്‍ അമ്മമാര്‍ക്ക് മാത്രമേ സാധിക്കൂ, പ്രാചീനകാലത്ത് മുത്തശ്ശിമാര്‍ പകര്‍ന്നു തന്ന സംസ്കാരികതയുള്കൊണ്ടാണ് തലമുറ സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് അണുകുടുംബമായത്തോടെ സംസ്കാരത്തിന് മൂല്യ ചുഴി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ മോശമായ സംസ്കാരം കണ്ട് വളരുന്ന പുതു തലമുറക്ക് മാറ്റമുണ്ടാക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂയെന്ന് മാതാ സ്വാമിനി പറഞ്ഞു.
കോഴിക്കോട് അദൈ്വതാശ്രമം രജതജൂബിലിയുടെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ധര്‍മ്മ രക്ഷസംവാദത്തിന്റെയും ഹിന്ദു മഹാസമ്മേളനത്തിന്റെയും ഭാഗമായി മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പ്രസന്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ശങ്കരമഠം സ്വാമി ബോധ ചൈതന്യ, സ്വാഗത സംഘം ചെയര്മാന് ഇ.ചന്ദ്രശേഖരന് നായര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി.ദാമോദര പണിക്കര്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് ടി.വി.ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജി ബാബു സ്വാഗതവും, ഗീത ബാബുരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: