കാസര്‍കോട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ നടക്കുന്ന ശോഭയാത്രകള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നീലേശ്വരം താലൂക്കിലെ ചീര്‍മ്മക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാറ്റംകൊഴുവില്‍ പുതിയസ്ഥാന പരിസരം, പള്ളിക്കര ഭഗവതി ക്ഷേത്ര പരിസരം, കിഴക്കന്‍ കൊഴുവില്‍ ഇടുവുങ്കാല്‍, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര പരിസരം, വട്ടപ്പൊയില്‍ ലക്ഷ്മിനാരായണ ക്ഷേത്ര പരിസരം, തൈക്കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്ര പരിസരം, കടിഞ്ഞിമൂല വിവേകാനന്ദ സേവകേന്ദ്ര പരിസരം എന്നി സ്ഥലങ്ങളിന്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ നഗരപ്രദക്ഷിണത്തിന് ശേഷം തളിയില്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും. പിലിക്കോട് രെയരമംഗലം കോതോളി ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര പിലിക്കോട് വഴി എച്ചികുളങ്ങര ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.
ഹൊസ്ദുര്‍ഗ് താലൂക്കിന്റെ കീഴില്‍
കാഞ്ഞങ്ങാട് നഗര്‍: മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരം, അരയി കാര്‍ത്തിക ശ്രീ മുത്തപ്പന് ക്ഷേത്ര പരിസരം, ചെമ്മട്ടംവയല്‍ ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്ര പരിസരം, കല്ലുരാവി ശ്രീ അയ്യപ്പ ഭജന മന്ദിര പരിസരം, ഹൊസ്ദുര്‍ഗ് അമ്മന്നവര് ദേവസ്ഥാന പരിസരം, ഹൊസ്ദുര്‍ഗ് ശ്രീ കൃഷ്ണ മന്ദിര പരിസരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത്ര ഭണ്ഡാര പരിസരം, ഹൊസ്ദുര്‍ഗ് മൂകാംബിക ക്ഷേത്ര പരിസരം, കുന്നുമമല്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ നിന്നുള്ളവ കോട്ടച്ചേരി ട്രാഫിക്കില്‍ സംഗമിച്ച് അവിടെ നിന്നും മഹാശോഭയാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും. അജാനൂര്‍: കൊളവയല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രം, അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാറെക്കര ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പരിസരം, മാണിക്കോത്ത് മാണിക്ക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്നുമുള്ള ശോഭയാത്രകള്‍ നോര്‍ത്ത് കോട്ടച്ചേരി ജംഗ്ഷനില്‍ സംഗമിച്ച് അവിടെ നിന്നും കോട്ടച്ചേരി ട്രാഫിക്കില്‍ വന്ന് വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് നഗര്‍ ശോഭയാത്രയുമായി സംഗമിച്ച് മഹാശോഭയാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും.
രാം നഗര്‍: നെല്ലിത്തറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആനന്ദാശ്രമം-മഞ്ഞംപൊതിക്കുന്ന് ശ്രീ വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര ശ്രീ കാലിച്ചോന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് മൂലക്കണ്ടം ശ്രീ ഹനുമാന് ക്ഷേത്ര പരിസരം, ഉദയംകുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥന പരിസരം, പുതിയകണ്ടം ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ വൈകിട്ട് 5 മണിക്ക് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി മാവുങ്കാല്‍ ടൗണ്‍ വഴി മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സമാപനം.
പൂച്ചക്കാട്: ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണേ്ഡശ്വരി ദേവസ്ഥാനത്തുനിന്നും, പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശോഭയാത്രകള്‍ പൂച്ചക്കാട് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. പുല്ലൂര്‍: കേളോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും, കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും, പൊള്ളക്കട ശ്രീധര്‍മ്മശാസ്ത ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നിന്നും, പുല്ലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും, മധുരമ്പാടി ശ്രീ മുത്തപ്പന് മഠപ്പുരയില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്രകള്‍ പുല്ലൂരില്‍ സംഗമിച്ച് മാച്ചിപ്പുറം ഗുളികന് ദേവസ്ഥാനത്ത് സമാപനം.
പെരിയ: പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം 03.00 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര മൊയോലം, പെരിയ ബസ് സ്റ്റോപ്പ് വഴി പെരിയ പെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപനം.
അമ്പലത്തറ: വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, മുണ്ടോട്ട് ശിവഗിരി ശ്രീ അര്ദ്ദനാരീശ്വര ക്ഷേത്രം, ശ്രീ ധര്‍മ്മശാസ്താ ഭജനമഠം ബലിപ്പാറ എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ച് മഹാശോഭയാത്രയായി ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം. പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര ഏഴാംമൈല്‍ വഴി ഇരിയ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപനം. തായന്നൂര്‍ എണ്ണപ്പാറ ശ്രീ ഗുളികന് ദേവസ്ഥാനത്ത് നിന്നും പേരിയ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ തായന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം.
വെള്ളമുണ്ട ശ്രീ മുത്തപ്പന് മഠപ്പുരയില്‍ നിന്നും വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര നായിക്കയം, ചാക്കിട്ടടുക്കം, കുന്നുവയല്‍ വഴി ഒടയംചാല്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപനം. പനത്തടി താലൂക്കിലെ കൊട്ടോടി പയ്യാച്ചേരി ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ച് പേരടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപനം. ചുള്ളിക്കര ചേറ്റുകല്ല് ഗുളികന് ദേവസ്ഥാനത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചുള്ളിക്കര അയ്യപ്പ ഭജന മന്ദിരത്തിലും, പെരുമ്പള്ളി കുടുംമ്പൂര്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര പെരുമ്പള്ളി ശ്രീ അയ്യപ്പ ഭജന മന്ദിരത്തിലും സമാപിക്കും.
ആടകം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ ചേടിക്കുണ്ട് ഗുളികന് ദേവസ്ഥാനത്തു നിന്നും പെരുമ്പള്ളി, ഒരള ദേവസ്ഥാനം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ ആടകത്ത് സംഗമിച്ച് അവിടെ നിന്നും കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപനം.
അടോട്ട്കയ: പെരിങ്കയ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന ശോഭയാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും, പാലംകല്ല് ഗുളികന് ദേവവസ്ഥാനത്തു നിന്നും ആരംഭിക്കുന്ന ശോഭയാത്ര അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും, പന്തിക്കല്‍ പരിയരത്തു നിന്നും അരംഭിക്കുന്ന ശോഭയാത്ര പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തി ലും, പ്രാന്തര്‍ക്കാവ് ക്ഷേത്രപാലക ക്ഷേത്രം, മാട്ടക്കുന്ന് ദേവസ്ഥാനം, പാടി, ചെറുപനത്തടി പാണ്ഡ്യാലക്കാവ് ഭഗവതി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ കോളിച്ചാല്‍ മുത്തപ്പന് മഠപ്പുര സന്നിധിയിലും, ശിവപുരം ശിവ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും, പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന ശോഭയാത്ര പാണത്തൂര്‍ നഗരത്തില്‍ പ്രവേശിച്ച് നഗരപ്രദക്ഷിണത്തിന് ശേഷം കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലും സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: