കാഞ്ഞങ്ങാട്: യുവ തലമുറക്ക് ഹിന്ദുധര്‍മ്മത്തെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം മുതിര്‍ന്ന ആളുകളുടെ ധര്‍മ്മാചരണത്തിന്റെ കുറവാണ്. അതുകൊണ്ട് മുതിര്‍ന്നവര്‍ ധര്‍മ്മാചരണം നടത്തി കുട്ടികള്‍ക്ക് വഴികാട്ടികളാകണമെന്ന് ശ്രീശങ്കര മഠം സ്വാമി ബോധചൈതന്യ പറഞ്ഞു. കോഴിക്കോട് അദൈ്വതാശ്രമം രജതജൂബിലിയുടെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ധര്‍മ്മ രക്ഷസംവാദത്തിന്റെയും ഹിന്ദു മഹാസമ്മേളനത്തിന്റെയും ഭാഗമായി മധൂര്‍ ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച ആചാര്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയര്മാന് ഇ.ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്മാന് പി.ദാമോദര പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. മധൂര്‍ ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു അസ്ര, ഹിന്ദു ഐക്യവേദി വര്‍ക്കിങ്ങ് പ്രസിഡന്റ് വാമന ആചാരി, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് ടി.വി.ഭാസ്കരന്, ജനറല്‍ കണ്‍വീനര്‍ ഗോവിന്ദന് കൊട്ടോടി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ നടക്കുന്ന മാതൃസംഗമം അദ്വൈതാശ്രമത്തിലെ മാതാ സ്വാമിനി അമ്മ ഉദ്ഘാടനം ചെയ്യും. മുന്‍ നഗരസഭാ കൗണ്‍സിലര്‍ പ്രസന്ന ടീച്ചര്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: