കാഞ്ഞങ്ങാട്: കോഴിക്കോട് അദൈ്വതാശ്രമം രജതജൂബിലിയുടെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ധര്‍മ്മ രക്ഷസംവാദവും ഹിന്ദു മഹാ സമ്മേളനത്തിനും കാഞ്ഞങ്ങാട് ഒരുങ്ങി. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. 9ന് രാവിലെ 10 മണിമുതല്‍ മധൂര്‍ ക്ഷേത്രപരിസരത്ത് ആചാര്യ സംഗമം നടക്കും. ജില്ലയിലെ ക്ഷേത്ര സ്ഥാനികരും ആചാര്യന്മാരും പങ്കെടുക്കും. 10ന് രാവിലെ 9.30ന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ മാതൃസംഗമം സംഘടിപ്പിക്കും. സംഗമം അദൈ്വതാശ്രമത്തിലെ മാതാ സ്വാമിനി അമ്മ ഉദ്ഘാടനം ചെയ്യും. സ്വാമി ബോധചൈതന്യ, സ്വാമി പ്രേമാനന്ദ തുടങ്ങിയവര്‍ സംബന്ധിക്കും. 13 മുതല്‍ 18 വരെ ധര്‍മ്മരക്ഷ ധ്വജപ്രയാണം സംഘടിപ്പിക്കും.
13ന് രാവിലെ 8.30ന് പാണത്തൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് യാത്ര ആരംഭിക്കും. വൈകീട്ട് 4.30ന് വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. 14ന് രാവിലെ വെള്ളരിക്കുണ്ടില്‍ തുടങ്ങി വൈകുന്നേരം നീലേശ്വരം തളി ക്ഷേത്രത്തില്‍ സമാപിക്കും. 15ന് തൈക്കടപ്പുറം ആലിങ്കാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് കീഴൂര്‍ കടപ്പുറത്ത് സമാപിക്കും.
16ന് മഞ്ചേശ്വരം ബാഡൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്ന യാത്ര മധൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും. 17ന് കുതിരപ്പാടിയില്‍ നിന്ന് തുടങ്ങി ബോവിക്കാനത്ത് സമാപിക്കും. 18ന് മാനടുക്കം അയ്യപ്പക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് മാവുങ്കാലില്‍ സമാപിക്കും. വിവിധ ദിവസങ്ങളിലായി 61 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. വിഎച്ച്പി കണ്ണൂര്‍ വിഭാഗ് സെക്രട്ടറി ബാബു അഞ്ചാംവയല്‍ ആണ് ജാഥാ കോഡിനേറ്റര്‍.
19 ന് രാവിലെ 11 മുതല്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന യുവജനസംഗമത്തിലും വൈകീട്ട് 3ന് നടക്കുന്ന ധര്‍മ്മസംവാദം ഹിന്ദുമാഹാ സമ്മേളനത്തിലും ചിദാനന്ദപുരി സ്വാമികള്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: