കാസര്‍കോട്: 15നകം മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യൂമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും ചെറുകിട ഹോട്ടലുകളെ ഒഴിവാക്കണമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഹോട്ടല്‍ ഭക്ഷണത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റി 13ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.സി.ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, വര്‍ക്കിങ്ങ് പ്രസിഡണ്ട് താജ് അബ്ദുല്ല, സെക്രട്ടറി മുഹമ്മദ് ഗസ്സാലി, കാസര്‍കോട് യുണിറ്റ് പ്രസിഡണ്ട് ശ്രീനിവാസ ഭട്ട്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ ജലീല്‍, കുമ്പള യുണിറ്റ് പ്രസിഡണ്ട് വെങ്കിടേഷ് ഹെബാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: