കാസര്‍കോട്: കാസര്‍കോട് നഗരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹാരമുണ്ടാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.ശ്രീനിവാസന് ആവശ്യപ്പെട്ടു.
ബിഎംഎസിന്റെ നേതൃത്വത്തില്‍ പിഡബ്ല്യുഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ മധൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന മന്നിപ്പാടിയിലെ തകര്‍ന്ന റോഡ്, കോട്ടക്കണ്ണി എസ് വിടി റോഡ്, നുള്ളിപ്പാടി നേതാജി റോഡ് തുടങ്ങിയവയുടെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ് അനില്‍. ബി.നായര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.വിശ്വനാഥന്, കെ.നാരായണന്, വിശ്വനാഥഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് എസ്.കെ.ഉമേഷ്, റിജേഷ്, കെ.രാധാകൃഷ്ണന്, കെ.രതീഷ്, ബാബുമോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: